15-29 വയസ്സുകാരിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമത്
text_fieldsതിരുവനന്തപുരം: മിനിമം വേതനത്തിലും തൊഴിൽ സൗഹൃദത്തിലും ഒന്നാംസ്‌ഥാനത്തുള്ള കേരളം തൊഴിലില്ലായ്‌മ നിരക്കിലും മുന്നിൽ. നഗരപ്രദേശങ്ങളിൽ 15-29 വയസ്സ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്‌മ നിരക്കിലാണ് കേരളം ഒന്നാമതുള്ളത്.
31.8 ശതമാനമാണ് കേരളത്തിലെ നിരക്ക്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പി.എൽ.എഫ്.എസ്) പുറത്തുവിട്ട ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പട്ടികയിലാണ് ഞെട്ടിക്കുന്ന കണക്ക്. യുവതികളിലാണ് കേരളത്തില്‍ തൊഴിലില്ലായ്മ കൂടുതൽ. സംസ്ഥാനത്ത് 15നും 29നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായവിഭാഗത്തില്‍പെട്ട യുവാക്കളില്‍ 24.3 ശതമാനം പേർക്ക് തൊഴിലില്ല. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയില്‍
ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് ഡല്‍ഹിയിലാണ്. 3.1 ശതമാനം. സ്ഥിതി വിവരക്കണക്ക്-പദ്ധതി നിര്‍വഹണ വകുപ്പ് (മിനിസ്റ്ററി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ -എം.ഒ.എസ്.പി.ഐ) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജമ്മു-കശ്‌മീർ (28.2 ശതമാനം), തെലങ്കാന (26.1), രാജസ്‌ഥാൻ (24), ഒഡിഷ (23.3) എന്നിവയാണ് കേരളത്തിന് പിന്നാലെ തൊഴിലില്ലായ്‌മയിൽ മുന്നിലുള്ള സംസ്‌ഥാനങ്ങൾ. ആകെ തൊഴിലില്ലായ്‌മ നിരക്ക് 17 ശതമാനത്തിൽ നിൽക്കുമ്പോഴാണ് കേരളം 31.8 ശതമാനത്തിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

