Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുന്നത് വൻമഴയുടെ ദിവസങ്ങൾ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകൾക്ക് മുന്നറിയിപ്പ്

text_fields
bookmark_border
Heavy Rain
cancel

കോഴിക്കോട്: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 18: വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 19: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 20: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 18: ഇടുക്കി, മലപ്പുറം, കോഴിക്കോട്

ജൂലൈ 19: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

ജൂലൈ 20: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

ജൂലൈ 21: കണ്ണൂർ, കാസർകോട്

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 18: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്

ജൂലൈ 19: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ജൂലൈ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ജൂലൈ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അവധി.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 21 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala rain updates Red alert in three districts
Next Story