Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ന്യൂനമർദം; കേരളത്തിൽ ഏഴ് ദിവസം വ്യാപകമായി മഴക്ക് സാധ്യത

text_fields
bookmark_border
വീണ്ടും ന്യൂനമർദം; കേരളത്തിൽ ഏഴ് ദിവസം വ്യാപകമായി മഴക്ക് സാധ്യത
cancel

കോഴിക്കോട്: വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു. മ്യാന്മറിന് മുകളിൽ നിലവിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബംഗ്ലാദേശിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.


അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലകളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala rain updates
Next Story