Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് ദിവസം മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

text_fields
bookmark_border
rain madhyamam
cancel

കോഴിക്കോട്: കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഇന്ന് മഞ്ഞ അലർട്ട് നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മറ്റ് ദിവസങ്ങളിലെ മഞ്ഞ അലർട്ട്

സെപ്റ്റംബർ 3: ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്

സെപ്റ്റംബർ 4: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

'അസ്ന' ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുന്നു

വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന 'അസ്ന' ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തീവ്രന്യൂനമർദമായി ശക്തി കുറയാൻ സാധ്യത. തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തീസ്ഗഡിനും മുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തീസ്ഗഡ്- വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത ഏഴ് ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala rain updates
Next Story