Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്ക് ശമനം; ഇന്ന് മുന്നറിയിപ്പ് രണ്ട് ജില്ലകളിൽ മാത്രം

text_fields
bookmark_border
rain madhyamam
cancel

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം. വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം മിതമായ മഴ മാത്രമാണ് ലഭിച്ചത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഞ്ഞ അലർട്ടുള്ളത്.

ഏതാനും ദിവസങ്ങളായി വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാൽ, ഇതിന്‍റെ ശക്തി കുറയുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം.

മറ്റ് ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ (മഞ്ഞ അലർട്ട്)

24: കണ്ണൂർ, കാസർകോട്

25: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

26: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala rain updates
Next Story