Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ സ്കൂൾ അവധി

text_fields
bookmark_border
rain madhyamam 987897687
cancel

കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ 21നും മഞ്ഞ അലർട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

മഴ ശമിക്കാത്ത പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ക​ണ്ണൂ​ര്‍, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഇന്ന് അവധിയാണ്. കോഴിക്കോട്, കാ​സ​ർ​കോ​ട് ജില്ലകളിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി ഉ​പ​ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അവധിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala rain updates
Next Story