Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

text_fields
bookmark_border
ഇന്നലെ മഴക്കെടുതികളിൽ മരിച്ചത് ഒമ്പത് പേർ
rain madhyamam 765
cancel

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

അതിതീവ്രമഴയുടെ സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂരിൽ കോളജുകൾ ഒഴികെയാണ് അവധി.

ഇന്നലെ മഴക്കെടുതികളിൽ ഒമ്പത് പേരാണ് സംസ്ഥാനത്ത് മരിച്ചത്. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട-​നെ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ വ​ഴ​യി​ല ആ​റാം​ക​ല്ലി​ൽ ആ​ൽ​മ​രം കാ​റി​നു മു​ക​ളി​ൽ വീ​ണു യാ​ത്ര​ക്കാ​രി മ​രി​ച്ചു. തൊ​ളി​ക്കോ​ട് പ​ര​പ്പാ​റ മ​ങ്കാ​ട് ത​ട​ത്ത​രി​ക​ത്തു മു​കി​ൽ ഭ​വ​നി​ൽ ഒ. ​മോ​ളി​യാ​ണ് (42) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ല്ല​യി​ലും വ​യ​നാ​ട്ടിലും കാസർകോട്ടും വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് മൂന്നുപേ​ർ മ​രി​ച്ചു. തി​രു​വ​ല്ല​യി​ൽ മേ​പ്രാ​ത​റ​യി​ൽ പു​ല്ല് ചെ​ത്താ​ൻ​പോ​യ ടി.​സി റ​ജി ആ​ണ്(48) മ​രി​ച്ച​ത്. മേ​പ്രാ​ൽ ന്യൂ ​ഇ​ന്ത്യ ബൈ​ബി​ൾ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ആ​രാ​ധ​നാ​ല​യ​ത്തി​നു​സ​മീ​പം പൊ​ട്ടി​ക്കി​ട​ന്ന ക​മ്പി​യി​ൽ​നി​ന്നാ​ണ്​ റെ​ജി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗ​ത്തെ ഇ​ള​കി​വീ​ണ ഷീ​റ്റ് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റെ​ജി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. വ​യ​നാ​ട്​ പു​ൽ​പ്പ​ള്ളി ചീ​യ​മ്പ​ത്ത് സു​ധ​ൻ (32)പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ലൈ​നി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കാ​സ​ര്‍കോ​ട് വീ​ടി​നോ​ടു​ചേ​ർ​ന്ന ഷെ​ഡി​ൽ മ​ഴ​വെ​ള്ളം ക​യ​റി വീ​ട്ട​മ്മ ഷോ​ക്കേ​റ്റ് മ​രി​ച്ചു. നി​ല​ത്തെ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണ വ​യ​റി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​ധൂ​ര്‍ മാ​യി​പ്പാ​ടി കു​തി​ര​പ്പാ​ടി​യി​ലെ ഗോ​പാ​ല ഗ​ട്ടി​യു​ടെ ഭാ​ര്യ ഹേ​മാ​വ​തി(53)​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ക​ണ്ണൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. കോ​ളേ​രി സ്വ​ദേ​ശി കു​ഞ്ഞാ​മി​ന (51), ചൊ​ക്ലി​യി​ലെ പെ​യി​ന്‍റി​ങ് തൊ​ഴി​ലാ​ളി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി വെ​ള്ളി​യാ​റി​ൽ കാ​ണാ​താ​യെ​ന്ന് ക​രു​തു​ന്ന പാലക്കാട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി യൂ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ടെ​ടു​ത്തു. പാ​ല​ക്കാ​ട് മു​തു​കു​ന്നി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ഷി​നാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala rain updates
Next Story