Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പ്; ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തി
rain madhyamam 78967856
cancel

കോഴിക്കോട്: തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയ പശ്ചാത്തലത്തിൽ മഴ കൂടുതൽ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടുമാണ് നൽകിയിരിക്കുന്നത്.

കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷമെത്തിയതായി ഇന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം നേരത്തെയാണ് കേരളത്തിൽ മൺസൂണെത്തിയിരിക്കുന്നത്. സാധാരണയായി ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. ഈ വർഷം കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വ്യാപകമായ മഴയാണ് ലഭിച്ചത്.

കേരളത്തിലെത്തിയ കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്. ഉത്തരേന്ത്യയിൽ കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷത്തിന്‍റെ കടന്നുവരവിന് ഏറെ പ്രാധാന്യമാണുള്ളത്.

മറ്റ് ദിവസങ്ങളിൽ മഞ്ഞ അലർട്ടുള്ള ജില്ലകൾ

മേയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂൺ 01: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

02: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

03: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala rain updates
Next Story