Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് ഏഴ് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; തെക്കൻ കേരളത്തിൽ വ്യാപക മഴ

text_fields
bookmark_border
ഇന്ന് ഏഴ് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; തെക്കൻ കേരളത്തിൽ വ്യാപക മഴ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്കാണ് യെല്ലോ അലർട്ട് നൽകിയത്. വരുംദിവസങ്ങളിലും വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് തെക്കൻ കേരളത്തിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചു.

യെല്ലോ അലർട്ട് നൽകിയ ജില്ലകൾ

02-09-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്കാണ്

03-09-2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

04-09-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

05-09-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി

06-09-2023 : ആലപ്പുഴ, എറണാകുളം, തൃശൂർ.

തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala rain updates
Next Story