Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ; മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്, കാലവർഷം ജൂൺ നാലിന് എത്തും
text_fieldsbookmark_border
തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്.
മറ്റ് ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
31-05-2023: ഇടുക്കി
01-06-2023: ഇടുക്കി
02-06-2023: പത്തനംതിട്ട, ഇടുക്കി
03-06-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ആൻഡമാനിൽ കാലവർഷം എത്തിക്കഴിഞ്ഞു. കാലവർഷത്തിന് മുന്നോടിയായി ജൂൺ ഒന്നു മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

