Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഏഴ് ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യത

text_fields
bookmark_border
സെപ്റ്റംബർ എട്ടിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്
low pressure area 687686
cancel

കോഴിക്കോട്: തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ജില്ലകൾക്ക് പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂനമർദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യൂനമർദം ഒമാൻ തീരത്തിന് സമീപം ചക്രവാതചുഴിയായി ശക്തി കുറഞ്ഞു

സംസ്ഥാനത്ത് ഇനി സെപ്റ്റംബർ എട്ടിനാണ് ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കുന്നത്. അന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala rain forecast
Next Story