Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ വരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്

text_fields
bookmark_border
kerala rain
cancel

കോഴിക്കോട്: കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകളിൽ ഏറ്റവുമുയർന്ന മഴമുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

മഴ മുന്നറിയിപ്പുകൾ

റെഡ് അലർട്ട്

19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി

20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട്

19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി

മഞ്ഞ അലർട്ട്

19-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

20-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

21-05-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

22-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala rain forecast
Next Story