Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; തിരമാലക്കും കടലാക്രമണത്തിനും സാധ്യത

text_fields
bookmark_border
heavy rain in wayanad
cancel

കൊച്ചി: ഇന്ന് രാവിലെ 10 മണിവരെ കേരളത്തിലെ 12 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. ഇവിടെ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനുംസാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പിൽ പറഞ്ഞു.

തിരമാലക്കും കടലാക്രമണത്തിനും സാധ്യത

വിഴിഞ്ഞം മുതൽ കാസർകോട് വരെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. സെക്കൻഡിൽ 68 cm നും 90 cm നും ഇടയിൽ വേഗത മാറി വരാൻ സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala rain forecast
Next Story