Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ വീണ്ടും ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, വരുംദിവസങ്ങളിൽ കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്

text_fields
bookmark_border
Kerala rain alert
cancel

കോഴിക്കോട്: മഴ വീണ്ടും ശക്തമാവുകയാണെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 10: കണ്ണൂർ, കാസർകോട്.

ജൂലൈ 11: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ജൂലൈ 12: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ജൂലൈ 13: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ടായിരുന്നില്ല. പല ജില്ലകളിലും നേരിയ മഴ മാത്രമാണ് ലഭിച്ചത്. എന്നാൽ, ഒരിടവേളക്ക് ശേഷം വീണ്ടും മഴ ശക്തിപ്പെടുകയാണെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജൂലൈ11ന് പുലര്‍ച്ചെ 02.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala rain alert yellow alert in several districts
Next Story