Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിതീവ്ര മഴ തുടരും; എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

text_fields
bookmark_border
rain
cancel
camera_alt

കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിന് സമീപത്തെ വെള്ളക്കെട്ട് 

കോഴിക്കോട്: കാലവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും. 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടമാണ് മഴയിലുണ്ടായത്. പലയിടങ്ങളിലും വെള്ളംകയറി. നിരവധി മരങ്ങൾ കടപുഴകി. രണ്ടായിരത്തിലേറെ വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണതായി കെ.എസ്.ഇ.ബി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala rain alert updates
Next Story