Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലവർഷം നാലുദിവസത്തിനകം, ഒപ്പം ചക്രവാതച്ചുഴിയും; കനത്ത മഴ തുടരും

text_fields
bookmark_border
rain madhyamam 78967856
cancel

കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവർഷം (ഇടവപ്പാതി) നാല് ദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതുകൂടാതെ, തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്.

മേയ് 31ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് നേരത്തെയുള്ള പ്രവചനം. തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്. ഉത്തരേന്ത്യയിൽ കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷത്തിന്‍റെ കടന്നുവരവിന് ഏറെ പ്രാധാന്യമാണുള്ളത്.

തെക്കൻ കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ 29ന് ഓറഞ്ച് അലർട്ടാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala rain alert
Next Story