Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

text_fields
bookmark_border
kerala rain
cancel

കോഴിക്കോട്: അതിശക്തമായ മഴപെയ്യാനുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട്. ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടുമുണ്ട്. മറ്റെല്ലാ ജില്ലകളിലും നാളെ മഞ്ഞ അലർട്ടുമുണ്ട്.

ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

തെക്കുപടിഞ്ഞാറന്‍ കാലവർഷം അഥവ ഇടവപ്പാതി മേയ് 31ന് കേരളത്തിലെത്തുമെന്നാണ് പ്രവചനം. ഇതില്‍ നാലു ദിവസം വരെ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തമാനിൽ 19നാണ് കാലവർഷം എത്തുക. കേരളത്തിൽ എത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala rain alert
Next Story