Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ കനക്കും; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെല്ലോ അലർട്ട്

text_fields
bookmark_border
kerala rain
cancel

കോഴിക്കോട്: കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

21-11-2023 : പത്തനംതിട്ട, ഇടുക്കി

22-11-2023 : ഇടുക്കി

23-11-2023 : പത്തനംതിട്ട, ഇടുക്കി

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

21-11-2023 : തിരുവനന്തപുരം, കൊല്ലം, എറണാകുളം

22-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം

23-11-2023 : തിരുവനന്തപുരം, എറണാകുളം

24-11-2023 : എറണാകുളം

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്.

അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്‍റെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala rain alert
Next Story