മൃഗസംരക്ഷണ മേഖലയിൽ കേരള-പഞ്ചാബ് സാങ്കേതിക സഹകരണം ശക്തമാക്കും
text_fieldsജെ. ചിഞ്ചുറാണി
ന്യൂഡൽഹി: മൃഗസംരക്ഷണ രംഗത്ത് കേരള-പഞ്ചാബ് സാങ്കേതിക സഹകരണം ശക്തമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ രംഗത്തെ വിവിധ മേഖലകളിലെ സാങ്കേതിക സഹകരണത്തിനായി കേരള-പഞ്ചാബ് മൃഗസംരക്ഷണ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം പഞ്ചാബിൽ നടന്നു.
പഞ്ചാബ് മൃഗസംരക്ഷണ കാർഷിക ഡെയറി, ഫിഷറീസ് മന്ത്രി ഗുർമീത് സിങ് ഖുഡിയാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ സംഘം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ഈ ചർച്ചകളുടെ തുടർച്ചയായാണ് പഞ്ചാബിൽ യോഗം ചേർന്നത്. ഗാഢ ശീതികരിച്ച ബീജ ഉൽപാദനം-വിതരണം, ഉയർന്ന ജനിതക മൂല്യമുള്ള പശുക്കളുടെയും കാളകളുടെയും വിനിമയം, ജനിതക തിരഞ്ഞെടുപ്പും, മൂല്യനിർണയവും, ഭ്രൂണമാറ്റ സാങ്കേതികവിദ്യ പഠനം, കൃത്രിമ ബീജ സങ്കലന സാങ്കേതിക വിദ്യകൾ, എന്നീ മേഖലകളിലെ സംയുക്ത പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ചയായി.
പശുക്കളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം ഉയർത്തുന്നതിനും ദേശീയ തലത്തിലുള്ള പാലിന്റെയും മാംസത്തിന്റെയും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹകരിക്കുമെന്ന് ഇരു സംസ്ഥാനങ്ങളും യോഗത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിലെ മികച്ച ആടു വർഗങ്ങളുടെ കൈമാറ്റവും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

