Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി റിയാസ്...

മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: വിഡിയോ മായ്ച്ച സംഭവത്തിൽ കലക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് നല്‍കും

text_fields
bookmark_border
മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: വിഡിയോ മായ്ച്ച സംഭവത്തിൽ കലക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് നല്‍കും
cancel

കോ​ഴി​ക്കോ​ട്: മന്ത്രി മുഹമ്മദ് റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വിവാദ വി​ഡി​യോ ദൃ​ശ്യം മാ​യ്ച്ചതിനെ കുറിച്ച് ക​ല​ക്ട​ര്‍ വീ​ണ്ടും റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കും. ഏ​പ്രി​ൽ ര​ണ്ടി​ന് ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പെ​രു​മാ​റ്റ​ച്ച​ട്ട നി​രീ​ക്ഷ​ണ സം​ഘ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ല​മാ​യി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് വീ​ണ്ടും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​ത്.

ദൃ​ശ്യം മാ​യ്ച്ചി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്ക് (സി.​ഇ.​ഒ) ക​ല​ക്ട​ർ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടി​ലെ അ​വ്യ​ക്ത​ത ചൂ​ണ്ടി​ക്കാ​ട്ടി സി.​ഇ.​ഒ ക​ല​ക്ട​റോ​ട് വീ​ണ്ടും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ടി​വ​ന്ന​ത്. ഡി​ലീ​റ്റ് ചെ​യ്ത വി​ഡി​യോ വീ​ണ്ടെ​ടു​ത്തി​രു​ന്നു. വി​ഡി​യോ എ​ടു​ത്ത സ​മ​യം, മാ​യ്ച്ചു​ക​ള​ഞ്ഞ സ​മ​യം, തി​രി​ച്ചെ​ടു​ത്ത സ​മ​യം എ​ന്നി​വ​യെ​ല്ലാം വ്യ​ക്ത​മാ​യി​രി​ക്കെ ഡേ​റ്റ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ക​ല​ക്ട​ർ നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ന്ന​ത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സംഘടിപ്പിച്ച ചടങ്ങിൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്. കോഴിക്കോട് സ്‌റ്റേഡിയത്തെ രാജ്യാന്തര നിലവാരത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നായിരുന്നു പ്രഖ്യാപനം. ഈ പ്ര​സം​ഗം നി​രീ​ക്ഷ​ക സം​ഘം ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​ കോ​ഴി​ക്കോ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എളമരം കരീം വീഡിയോഗ്രാഫറെ സ്‌റ്റേജിനു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ഇയാള്‍ പുറത്തുവന്നത്.

ദൃ​ശ്യ​ങ്ങ​ള്‍ മാ​യ്ച്ചു​ക​ള​ഞ്ഞു​വെ​ന്ന് ആ​രോ​പിച്ച് യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഡ്വ. പി.​എം. നി​യാ​സ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ക​ല​ക്ട​റോ​ട് റി​പ്പോ​ര്‍ട്ട് തേ​ടു​ക​യാ​യി​രു​ന്നു. ത​ന്റെ പ്ര​സം​ഗം പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് യു.​ഡി.​എ​ഫ് അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞ​ത്.

ഏ​പ്രി​ൽ ഒ​ന്നി​ന് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ പ​രി​പാ​ടി നിശ്ചയി​ച്ച​ത്. യു.​ഡി.​എ​ഫ് പ​രാ​തി​യെ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ബാ​ന​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക​യും സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​ക്ക് ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കി​യെ​ന്നാ​ണ് പ്ര​സി​ഡ​ന്റ് മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​തേ പ​രി​പാ​ടി​യാ​ണ് പി​റ്റേ​ദി​വ​സം ന​ള​ന്ദ​യി​ൽ ന​ട​ന്ന​തും വി​വാ​ദ​മാ​യ​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Code of conductLok Sabha Elections 2024PA Muhammed Riyas
News Summary - Kerala Public Works Minister P A Muhammed Riyaz violating Model Code of Conduct
Next Story