Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.സി പരീക്ഷകള്‍ക്ക് ചോദ്യബാങ്ക്; സമാന യോഗ്യതയുള്ളവയില്‍ പൊതുപരീക്ഷ

text_fields
bookmark_border
പി.എസ്.സി പരീക്ഷകള്‍ക്ക് ചോദ്യബാങ്ക്; സമാന യോഗ്യതയുള്ളവയില്‍ പൊതുപരീക്ഷ
cancel

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് വിപുല ചോദ്യബാങ്ക് ഉണ്ടാക്കുമെന്നും സമാന യോഗ്യതയുള്ള തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കും. പി.എസ്.സി സൗകര്യവും കോളജുകളിലെ സൗകര്യങ്ങളും ഉപയോഗിച്ച് ഓണ്‍ലൈന്‍ പരീക്ഷ പരിഷ്കരിക്കും. ഡിപ്പാര്‍ട്മെന്‍റല്‍ പരീക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈനിലാക്കും.

ജനകീയാസൂത്രണം ശക്തിപ്പെടുത്താന്‍ വിദഗ്ധരെയും പ്രഫഷനലുകളെയും ഉള്‍പ്പെടുത്തും. ആസൂത്രണ നടപടികള്‍ക്ക് നിയമസംരക്ഷണം നല്‍കാന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആക്ടുകള്‍ ഭേദഗതി ചെയ്യും. നവകേരള കര്‍മപദ്ധതി നടപ്പാക്കും. അടുത്ത പദ്ധതിയില്‍ തദ്ദേശ സ്ഥാപന ചെലവ് 60,000 കോടിയാകും. 
വ്യവസായം, വിനോദസഞ്ചാരം, കായികം, കാര്‍ഷിക ഉല്‍പന്ന മൂല്യവര്‍ധന എന്നിവയില്‍ വിദേശ രാജ്യങ്ങളുമായി സഹകരിച്ച് പ്രര്‍ത്തിക്കാന്‍ റെസ്പോണ്‍സീവ് സിസ്റ്റം

സുസ്ഥിര വ്യവസായം, സേവനം, ശാസ്ത്രീയ കൃഷി എന്നിവയില്‍ പ്രഥമ സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അഴിമതി ഒഴിവാക്കാന്‍ ബൃഹത് പരിഷ്കാരം
കേന്ദ്രപദ്ധതികള്‍ പുനരാവിഷ്കരിക്കാന്‍ മാര്‍ഗരേഖ, നവകേരള കര്‍മപദ്ധതിയുടെ കീഴില്‍ നീര്‍ത്തട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ലാന്‍ഡ് യൂസ് ബോര്‍ഡ് 
ദേവസ്വങ്ങള്‍ക്കുകീഴിലെ എല്ലാ പ്രധാന ക്ഷേത്രത്തിലും ആധുനിക സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍. പുരാതന ക്ഷേത്ര കെട്ടിടങ്ങളുടെയും ചുവര്‍ചിത്രങ്ങളുടെയും സംരക്ഷണത്തിന് പദ്ധതി, ഹരിതക്ഷേത്രം 2017 നടപ്പാക്കും. കാവുകളും കുളങ്ങളും ആല്‍ത്തറകളും നവീകരിക്കും. ദേവസ്വം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ട്രൈബ്യൂണല്‍. മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്മെന്‍റ് നിയമം ഭേദഗതി ചെയ്യും. 

ചരിത്രപ്രധാന രേഖകളുടെയും 1865 മുതല്‍ സൂക്ഷിക്കുന്ന മറ്റ് ഉടമാവകാശരേഖകളും ഡിജിറ്റലാക്കും. ചിട്ടി ഫണ്ട് ആക്ടിന്‍െറ ഭരണനിര്‍വഹണത്തിന് പരിശീലന കേന്ദ്രം.  സംസ്ഥാനതല മാതൃക ലഹരിവിമോചന കേന്ദ്രം സ്ഥാപിക്കും. എക്സൈസ് സേനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും. ഇന്‍റലിജന്‍സ് ശക്തിപ്പെടുത്തും. എല്ലാ താലൂക്കിലും പുതിയ സര്‍ക്കിള്‍ ഓഫിസുകള്‍. ചെക്പോസ്റ്റുകള്‍ ആധുനീകരിക്കും. സ്വര്‍ണത്തിന്‍െറ പരിശുദ്ധി പരിശോധിക്കുന്ന ലബോറട്ടറി അടുത്ത വര്‍ഷം. താളിയോലകള്‍ ഡിജിറ്റൈസ് ചെയ്യും. കാഴ്ചബംഗ്ളാവുകളെ ബാരിയര്‍ ഫ്രീ ആക്കും. തെയ്യം കലയ്ക്ക് മ്യൂസിയം. തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയം അന്തര്‍ദേശീയ നിലവാരത്തിലാക്കും. വിദേശ മൃഗശാലകളില്‍നിന്ന് കൂടുതല്‍ മൃഗങ്ങളെ കൊണ്ടുവരും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala psc
Next Story