Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എൽ.എമാരുടെ ശമ്പള വർധനവിന് പിന്നാലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാൻ ശിപാർശ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാൻ ശിപാർശ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ പ്രസിഡന്റ്/മേയർ മുതൽ സാധാരണ വാർഡ് അംഗങ്ങൾ വരെയുള്ളവരുടെ ഓണറേറിയമാണ് നിലവിലുള്ള തുകയിൽ നിന്നും ഗണ്യമായി വർധിപ്പിക്കാൻ ശിപാർശ നൽകിയിരിക്കുന്നത്. ചില വിഭാഗങ്ങളിൽ ഓണറേറിയം ഇരട്ടിയായി ഉയർത്താനും നിർദേശമുണ്ട്.
പുതിയ ഉത്തരവ് പ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഓണറേറിയവും വർധിച്ച തുകയും താഴെ പറയുന്നതാണ്:
ഗ്രാമപ്പഞ്ചായത്ത്
തസ്തിക - നിലവിലെ ഓണറേറിയം - വർധിപ്പിച്ച ഓണറേറിയം
- പ്രസിഡന്റ് - 14200 - 28400
- വൈസ് പ്രസിഡന്റ് - 11600 - 23200
- സ്ഥിരം സമിതി ചെയർമാൻ - 9200 - 18400
- അംഗങ്ങൾ - 8000 - 16000
ബ്ലോക്ക് പഞ്ചായത്ത്
തസ്തിക - നിലവിലെ ഓണറേറിയം - വർധിപ്പിച്ച ഓണറേറിയം
- പ്രസിഡന്റ് - 15,600 - 31,200
- വൈസ് പ്രസിഡന്റ് - 13,000 - 26,000
- സ്ഥിരം സമിതി ചെയർമാൻ - 9,800 - 19,600
- അംഗങ്ങൾ - 8,600 - 17,200
ജില്ലാ പഞ്ചായത്ത്
തസ്തിക - നിലവിലെ ഓണറേറിയം - വർധിപ്പിച്ച ഓണറേറിയം
- പ്രസിഡന്റ് - 16,800 - 33,600
- വൈസ് പ്രസിഡന്റ് - 14,200 - 28,400
- സ്ഥിരം സമിതി ചെയർമാൻ - 10,400 - 20,800
- അംഗങ്ങൾ - 9,800 - 19,600
നഗരസഭ (മുനിസിപ്പാലിറ്റി)
തസ്തിക - നിലവിലെ ഓണറേറിയം - വർധിപ്പിച്ച ഓണറേറിയം
- ചെയർപേഴ്സൺ - 15,600 - 31,200
- ഡെപ്യൂട്ടി ചെയർപേഴ്സൺ - 13,000 - 26,000
- സ്ഥിരം സമിതി ചെയർമാൻ - 9,800 - 19,600
- അംഗങ്ങൾ - 8,600 - 17,200
കോർപ്പറേഷൻ
തസ്തിക - നിലവിലെ ഓണറേറിയം - വർധിപ്പിച്ച ഓണറേറിയം
- മേയർ - 15,800 - 31,600
- ഡെപ്യൂട്ടി മേയർ - 13,200 - 26,400
- സ്ഥിരം സമിതി ചെയർമാൻ - 9,400 - 18,800
- അംഗങ്ങൾ - 8,200 - 16,400
വർഷങ്ങളായി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ജനപ്രതിനിധികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. പുതിയ തീരുമാനം ജനപ്രതിനിധികൾക്ക് വലിയ ആശ്വാസമാകും.
Next Story

