Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രി പ്രവർത്തനം...

ആശുപത്രി പ്രവർത്തനം ഭാഗികമാക്കുമെന്ന്​ മാനേജുമെൻറുകൾ;  സമരം ശക്തമാക്കുമെന്ന്​ ന​ഴ്​​സു​മാർ

text_fields
bookmark_border
ആശുപത്രി പ്രവർത്തനം ഭാഗികമാക്കുമെന്ന്​ മാനേജുമെൻറുകൾ;  സമരം ശക്തമാക്കുമെന്ന്​ ന​ഴ്​​സു​മാർ
cancel

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​രം ന​ട​ത്തു​ന്ന  സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്​​സു​മാ​ർ 17 മു​ത​ൽ സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച്​ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തീ​രു​മാ​നം. അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഹെ​ല്‍ത്ത് കെ​യ​ര്‍ പ്രൊ​വൈ​ഡേ​ഴ്‌​സ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ഴ്‌​സു​മാ​ര്‍ ആ​രം​ഭി​ക്കു​ന്ന സ​മ​ര​ത്തെ​ക്കു​റി​ച്ച് നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

കി​ട​ത്തി​ചി​കി​ത്സ​യും ശ​സ്​​ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വെ​ക്കും. അ​ത്യാ​ഹി​ത​വി​ഭാ​ഗം, അ​ത്യാ​വ​ശ്യ ശ​സ്​​ത്ര​ക്രി​യ​ക​ൾ, പ​രി​മി​ത​മാ​യ ഒ.​പി എ​ന്നി​വ​യേ ഉ​ണ്ടാ​കൂ. ഐ.​സി.​യു​വി​ലേ​ക്ക് പു​തി​യ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഡ​യാ​ലി​സി​സ്, പ്ര​സ​വ​വി​ഭാ​ഗം എ​ന്നി​വ പ്ര​വ​ര്‍ത്തി​ക്കും. കാ​ത്ത്​​ലാ​ബി​ല്‍ പ്രാ​ഥ​മി​ക ആ​ന്‍ജി​യോ പ്ലാ​സ്​​റ്റി മാ​ത്ര​മേ ന​ട​ത്തൂ​വെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ജൂ​ലൈ 11ന് ​ന​ഴ്‌​സു​മാ​ര്‍ ന​ട​ത്തി​യ സൂ​ച​ന പ​ണി​മു​ട​ക്ക്  ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​ണ്  സേ​വ​ന​ങ്ങ​ള്‍ പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ മാ​നേ​ജ്‌​മ​​െൻറു​ക​ളെ പ്രേ​രി​പ്പി​ച്ച​ത്.  

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഭാ​ഗി​ക​മാ​യി മാ​ത്ര​മേ  പ്ര​വ​ര്‍ത്തി​ക്കൂ. വേ​ത​ന​വ​ര്‍ധ​ന​വി​​​െൻറ ആ​വ​ശ്യ​മു​ണ്ടെ​ന്ന് സ​മ്മ​തി​ക്കു​െ​ന്ന​ന്നും എ​ന്നാ​ല്‍ അ​ത് ജ​ന​ങ്ങ​ള്‍ക്കും ആ​ശു​പ​ത്രി​ക​ള്‍ക്കും  അ​മി​ത​ഭാ​ര​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​വ​രു​തെ​ന്ന്​ നി​ർ​ബ​ന്ധ​മു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​എം.​ഐ. സ​ഹ​ദു​ല്ല, ഡോ. ​മാ​ര്‍ത്താ​ണ്ഡം​പി​ള്ള,  ഡോ. ​ജോ​ണ്‍പ​ണി​ക്ക​ര്‍, പി.​കെ. ന​ഹാ​സ്, ഇ.​എം. ന​ജീ​ബ്, ഡോ.  ​എ​ബ്ര​ഹാം തോ​മ​സ്, ഡോ. ​രാ​ജേ​ഷ്​ വി​ജ​യ​ൻ, ഡോ. ​ഏ​ല്യാ​സ്,  ശി​വ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്‌​സു​മാ​ര്‍ 17 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​ങ്ങും.  ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന​വ​ര്‍ 21 മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലേ​ക്ക് സ​മ​രം മാ​റ്റു​മെ​ന്ന്​  യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു.​എ​ൻ.​എ) പ്ര​സി​ഡ​ൻ​റ്​ ജാ​സ്മി​ന്‍ഷാ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.  സു​പ്രീം​കോ​ട​തി​യും ബ​ല​രാ​മ​ന്‍, വീ​ര​കു​മാ​ര്‍ ക​മ്മി​റ്റി​ക​ളും നി​ർ​ദേ​ശി​ച്ച ശ​മ്പ​ളം പ്ര​ഖ്യാ​പി​ക്കും​വ​രെ അ​നി​ശ്ചി​ത​കാ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യും​വി​ധം സ​മ​രം ചെ​യ്യാ​ൻ​ സം​സ്ഥാ​ന ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ തീ​രു​മാ​നി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നഴ്​സുമാർ സമരത്തിൽനിന്ന്​ പി​ന്മാറണം -മ​ന്ത്രി
പ​ക​ര്‍ച്ച​പ്പ​നി ക​ണ​ക്കി​ലെ​ടു​ത്ത് ന​ഴ്‌​സു​മാ​രു​ടെ സം​ഘ​ട​ന​കൾ സ​മ​ര​ത്തി​ല്‍നി​ന്ന് പി​ന്മാ​റ​ണ​മെന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചി​ട്ട് സ​മ്മ​ര്‍ദം​ചെ​ലു​ത്തി​യാ​ൽ നേ​രി​ടു​ം. ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചി​ട്ടാ​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി മ​ര​ണം കൂ​ടും. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ മാ​ത്രം​പോ​ര. ന​ഴ്‌​സു​മാ​ര്‍ക്കും ആ​ശു​പ​ത്രി​ക​ള്‍ക്കും ഉ​ത്ത​ര​വാ​ദി​ത്തം വേ​ണ​ം. ന​ഴ്​​സു​മാ​രു​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ സ​ര്‍ക്കാ​ര്‍ എ​ല്ലാം ചെ​യ്തിട്ടുണ്ട്​.


മ​ന്ത്രി​യു​ടെ വാ​ദം നു​ണ –യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോസിയേഷൻ
തൃ​ശൂ​ർ: ന​ഴ്​​സു​മാ​രു​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ സ​ര്‍ക്കാ​ര്‍ എ​ല്ലാം ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ര്‍ത്തി​ക്കു​ന്ന​ത് നു​ണ​യാ​ണെ​ന്ന്​ യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു.​എ​ൻ.​എ) പ്ര​സി​ഡ​ൻ​റ്​ ജാ​സ്മി​ന്‍ഷാ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.  ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​രോ  തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നാ​ണ് സം​ശ​യം. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഒ​പ്പം നി​ന്ന മു​ഖ്യ​മ​ന്ത്രി വ​സ്തു​ത മ​ന​സ്സി​ലാ​ക്കി ന​ഴ്‌​സു​മാ​ര്‍ക്കൊ​പ്പം നി​ല്‍ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന മാ​നേ​ജ്‌​മ​​െൻറ്​ ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കും.

Show Full Article
TAGS:kerala private hospital strike salary hike nurse strike kerala news malayalam news madhyamam 
News Summary - kerala private hospital strike for salary hike kerala news, malayalam news, madhyamam
Next Story