Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

300 മെഗാവാട്ട് കടംകൊടുക്കൽ നാളെ തീരും; വൈദ്യുതി ലഭ്യത കൂടി, പ്രതിസന്ധി തീരുന്നു

text_fields
bookmark_border
https://www.madhyamam.com/tags/kseb
cancel

തിരുവനന്തപുരം: 300 മെഗാവാട്ട് കടം കൊടുത്തു തീരുകയും പുതിയ വൈദ്യുതി വാങ്ങൽ കരാറുകൾ പ്രാബല്യത്തിൽ വരികയും ചെയ്യുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഏറെ ആശ്വാസമാകും. നിയന്ത്രണം പൂർണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.

മറ്റ് സംസ്ഥാനങ്ങളിലെ മഴയുടെ സാഹചര്യത്തിൽ വിപണിയിൽ യഥേഷ്ടം വൈദ്യുതി ലഭ്യമായതും ഗുണകരമായി. എത്ര വിലകൊടുത്താലും വിപണിയിൽ വൈദ്യുതി കിട്ടാത്ത കടുത്ത പ്രതിസന്ധിയിൽ നിന്നും സ്ഥിതി മെച്ചപ്പെടുകയാണ്. മധ്യപ്രദേശിൽ നിന്നും പൊതുവിപണിയിൽ നിന്നും വൈദ്യുതി ലഭ്യമായതോടെ ഏതാനും ദിവസങ്ങളായി നിയന്ത്രണം ഒഴിവായിരുന്നു.

കൈമാറ്റ കരാർപ്രകാരം നൽകേണ്ട 300 മൊഗാവാട്ട് കൊടുത്തു തീർത്തു കഴിഞ്ഞാൽ ഒക്ടോബർ ഒന്ന് മുതൽ ഈ വൈദ്യുതി കേരളത്തിന് തന്നെ വിനിയോഗിക്കാനാകും. പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കാരാറുകൾ പുതുതായി വന്നിട്ടുണ്ട്.

ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്നും 150 മെഗാവാട്ട് ഡിസംബർ വരെ ലഭിക്കും. വരും മാസങ്ങളിലെല്ലാം വൈദ്യുതി ലഭ്യതക്കായി കരാറുകളായി. കൂടുതൽ വൈദ്യുതി കരാറുകൾക്കും ബോർഡ് ശ്രമം ആരംഭിച്ചു. ന്യൂക്ലിയർ പവർ കോർറേഷനിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യതക്കും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളിൽ 2564 ദശലക്ഷം യൂനിറ്റ് വൈദ്യൂതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അവശേഷിക്കുന്നു. തുലാവർഷം മെച്ചപ്പെട്ടാൽ ഇത് കൂടുതൽ മെച്ചപ്പെടും.

എൽനിനോ പ്രതിഭാസം ഉള്ളതിനാൽ വേനലിൽ ഉപയോഗം കൂടുതലായിരിക്കും. ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുന്നതിനാൽ ഉപയോഗം കുറവാണ്. അതുകൊണ്ട് തന്നെ പൊതുമാർക്കറ്റിൽ വൈദ്യുതി ലഭ്യതയുമുണ്ട്. വില വല്ലാതെ കൂടിയിട്ടുമില്ല. ഉത്തരേന്ത്യയിൽ തണുപ്പുകാലം ശക്തിപ്പെടുമ്പോൾ വൈദ്യുതി ലഭ്യത വീണ്ടും വർധിക്കും.

ഡിസംബർ വരെ ലഭിക്കുന്ന 500 മെഗാവാട്ടിന് പുറമെ ഒക്ടോബറിൽ 88 മെഗാവാട്ട്, നവംബറിൽ 240 മെഗാവാട്ട്, ഡിസംബറിൽ 384 മെഗാവാട്ട് എന്നിങ്ങനെ കരാറായിട്ടുണ്ട്. ഇതിന് റഗലേറ്ററി കമീഷൻ അനുമതി നൽകിയിരുന്നു. സെപ്തംബറിലേക്കാണ് അന്ന് പുതിയ കരാർ കിട്ടാതിരുന്നത്. ടെണ്ടറിൽ വന്ന നിരക്ക് യൂനിറ്റിന് 13 രൂപയോയാളമായതിനാൽ സംസ്ഥാനം മുന്നോട്ടുപോയതുമില്ല.

അതിനിടെ കേന്ദ്രം അനുവദിച്ച കൽക്കരിപാടം ഉപയോഗിച്ച് വൈദ്യൂതി നിർമിച്ച് നൽകാനുള്ള പദ്ധതിയിലേക്ക് കെ.എസ്.ഇ.ബി. ടെണ്ടർ ക്ഷണിച്ചു. ഇത് 500 മെഗാവാട്ടിന്‍റേതാണ്. നേരത്തെ ബൈതരണി കൽക്കരി അനുവദിച്ചവെങ്കിലും നിലയമുണ്ടാക്കാത്തതിനാൽ കേരളത്തിന് ഗുണം കിട്ടിയില്ല. ചീമേനിയിൽ നിലയമുണ്ടാക്കാനുള്ള നീക്കം പ്രദേശിക എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ഈ കൽക്കരി പാടം പിന്നീട് കേന്ദ്രം തിരിച്ചെടുക്കുകയായിരുന്നു. ശക്തി - 4 പദ്ധതിയടെ ഭാഗമായാണ് കൽക്കരി അനുവദിച്ചത്. അടുത്ത വർഷം ജൂണിൽ വൈദ്യുതി ലഭ്യമാകുന്ന വിധമാണ് ടെണ്ടർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala Power crisis in state to ease with new power deals
Next Story