Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് വൈദ്യുതി...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ; ഇന്നലെ മാത്രം ഉപയോഗിച്ചത് 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി

text_fields
bookmark_border
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ; ഇന്നലെ മാത്രം ഉപയോഗിച്ചത് 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാലറെക്കോർഡിൽ . ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ചിലവായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണ് ഇത്. നിലവിൽ സംസ്ഥാനത്ത് പവർ കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈകുന്നേരത്തെ ആവശ‍്യകത 6033 മെഗാവാട്ടായും ഉയർന്നു.

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ 10 മു​ത​ൽ 15 മി​നി​ട്ട്​ വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്ന് കെ.​എ​സ്.​ഇ.​ബി. ക​ഴി​ഞ്ഞ​ദി​വ​സം വി​ല​യി​രു​ത്തിയിരുന്നു. വെള്ളിയാഴ്ച 116.11 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ം രേ​ഖ​പ്പെ​ടു​ത്തി​യ​തോടെയാണ് വിലയിരുത്തൽ. ഇന്നലെ വരെ വൈ​കു​ന്നേ​ര​ത്തെ ആ​വ​ശ്യ​ക​ത 6,013 മെ​ഗാ​വാ​ട്ടി​ലെ​ത്തിയിരുന്നു. 300 മെ​ഗാ​വാ​ട്ടു​കൂ​ടി ക​ട​ന്നാ​ൽ 10 മു​ത​ൽ 15 മി​നി​ട്ട്​ വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി അറിയിച്ചത്. ഫീ​ഡ​റു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് ഓ​ഫാ​ക്കി ലോ​ഡ് കു​റ​ച്ചാ​കും നി​യ​ന്ത്ര​ണം.

വെ​ള്ളി​യാ​ഴ്ച ആ​കെ ഉ​പ​യോ​ഗി​ച്ച​ത് 11.61 കോ​ടി യൂ​നി​റ്റാ​ണ്. 2024 മേ​യ് മൂ​ന്നി​ലെ 11.59 കോ​ടി യൂ​നി​റ്റ് എ​ന്ന റെ​​ക്കോ​ഡ​ണ്​ മ​റി​ക​ട​ന്ന​ത്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍ന്ന് എ.​സി, ഫാ​ന്‍ ഉ​പ​യോ​ഗം വ​ര്‍ധി​ച്ച​തും പാ​ച​ക​വാ​ത​ക ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ബ​ദ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തു​മാ​ണ് ഉ​പ​യോ​ഗം വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണം. ശ​നി​യാ​ഴ്ച​യി​ലെ ഉ​പ​യോ​ഗ​മാ​യ 116.11 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ൽ സം​സ്ഥാ​ന​ത്ത് 27.664 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് മാ​ത്ര​മാ​ണ് ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. പു​റ​ത്തു​നി​ന്ന് 88.45 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വാ​ങ്ങി​.

ഡാ​മു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 37 ശ​ത​മാ​ന​ത്തി​ൽ താ​ഴെ അ​ള​വി​ലാ​ണ് വെ​ള്ള​മു​ള്ള​ത്. നീ​രൊ​ഴു​ക്കും കു​റ​വാ​ണ്. പു​റ​ത്തു​നി​ന്ന് 88 ദ​ശ​ല​ക്ഷം യൂ​നി​റ്റ് കെ.​എ​സ്.​ഇ.​ബി വാ​ങ്ങു​ന്നു​ണ്ട്. പു​റ​മേ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് കൂ​ടി​യ​തോ​ടെ മേ​യ് മാ​സ​ത്തെ സ​ര്‍ചാ​ര്‍ജി​ല്‍ ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ഏ​പ്രി​ല്‍ ഏ​ഴി​ന് 86.58 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വ​രെ വാ​ങ്ങേ​ണ്ടി​വ​ന്നു. ഇ​തോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ​ത് യൂ​നി​റ്റി​ന് 10​ പൈ​സ​യെ​ങ്കി​ലും സ​ര്‍ചാ​ര്‍ജ് കൂ​ടു​ത​ല്‍ ന​ല്‍കേ​ണ്ടി​വ​രും. കൂടാതെ ലോ​ഡ് 6,000 മെ​ഗാ​വാ​ട്ടി​ന്​ മു​ക​ളി​ലെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്ത്​ പ​ല​യി​ട​ത്തും ട്രാ​ന്‍സ്‌​ഫോ​മ​റു​ക​ള്‍ ത​ക​രാ​റി​ലാ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electrictypower consumptionKerala News
News Summary - Kerala Power Consumption Soars to New Record: 117.15 Million Units Consumed Yesterday
Next Story