ജനപ്രിയമായി കേരള പൊലീസിന്റെ 'പോൽ-ആപ്പ്'; ഡൗൺലോഡ് ചെയ്തത് 17 ലക്ഷത്തിലധികം പേർ
text_fieldsതിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിന് പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണം. 2020 ജൂണിൽ നിലവിൽവന്ന ആപ് ഇതിനകം 17 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പൊലീസില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ സ്റ്റേഷനില്‍ നേരിട്ട് എത്താതെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പോല്‍-ആപ്പ് (POL-APP).
കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര് റിപ്പോര്‍ട്ട് എന്നിവ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അപേക്ഷ, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ജി.ഡി കോപ്പി, പൊലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിൽ അടക്കാനുള്ള സൗകര്യം, മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായുള്ള ട്രാക്ക് മൈ ട്രിപ്പ്, ട്രെയിന്‍ യാത്രക്കാര്‍ക്കും രക്തദാതാക്കള്‍ക്കും ഉപകാരപ്പെടുന്ന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ടിപ്സ്, ടൂറിസ്റ്റ് ഗൈഡ് തുടങ്ങിയ 30ല്‍പ്പരം സേവനങ്ങളാണ് ഈ ആപ്പിലൂടെ ലഭ്യമാകുന്നത്. സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

