Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മുത്തുമണികളേ...

'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല'- സൈബർ തട്ടിപ്പിനെതിരെ കേരള പൊലീസിന്‍റെ മുന്നറിയിപ്പ്​ വൈറൽ

text_fields
bookmark_border
മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല- സൈബർ തട്ടിപ്പിനെതിരെ കേരള പൊലീസിന്‍റെ മുന്നറിയിപ്പ്​ വൈറൽ
cancel

തിരുവനന്തപുരം∙ 'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല...'- സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന്​ മലയാളിക​ളോട്​ ആവശ്യപ്പെട്ട്​ കേരള പൊലീസ് ഫേസ്​ബുക്കിൽ പങ്കുവെച്ച പുതിയ പോസ്റ്റാണിത്​. ​തലക്കെട്ടിന്‍റെ പ്രത്യേകത കൊണ്ട്​ ഇത്​ വൈറലാകുകയും ചെയ്​തു.

'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല... നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്​ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക' -എന്നാണ്​ പൊലീസിന്‍റെ സന്ദേശം. 'മേലേപ്പറമ്പിൽ ആൺ വീട്​' എന്ന സിനിമയിലെ ജഗതിയുടെ പ്രശസ്​തമായ 'ഞാനല്ല, എന്‍റെ ഗർഭം ഇങ്ങനല്ല' എന്ന ഡയലോഗ്​ കടമെടുത്ത്​ 'ഞാനല്ല, എന്‍റെ പ്രൊഫൈൽ ഇങ്ങനല്ല' എന്ന ഡയലോഗ്​ ആണ്​ നൽകിയിരിക്കുന്നത്​.

പീഡനക്കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വിഘ്നേഷ് കൃഷ്ണ സ്ഥിരം ഉപയോഗിച്ചിരുന്ന പ്രയോഗമാണ്​ 'മുത്തുമണി' എന്നത്​. അറസ്റ്റ്​ വാർത്ത വന്നതിന്​ പിന്നാലെ ഇത്​ പൊലീസ്​ കടമെടുത്തത്​ ഏറെ ​ശ്രദ്ധേയമായി. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala police fb postcyber money fraud
News Summary - Kerala Police's facebook post against cyber money fraud goes viral
Next Story