Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഴിച്ച ഭക്ഷണത്തിൻെറ...

കഴിച്ച ഭക്ഷണത്തിൻെറ പണം ചോദിച്ചതിന് വിദ്യാർഥികളുടെ തട്ടുകട പൊലീസ് പൂട്ടിച്ചു

text_fields
bookmark_border
കഴിച്ച ഭക്ഷണത്തിൻെറ പണം ചോദിച്ചതിന് വിദ്യാർഥികളുടെ തട്ടുകട പൊലീസ് പൂട്ടിച്ചു
cancel

തിരുവനന്തപുരം: ഭക്ഷണം കഴിച്ചശേഷം പണം നൽകാതെപോയ പൊലീസുകാരെ ചോദ്യംചെയ്തതി​െൻറ പേരിൽ എൻജിനീയറിങ് വിദ്യാർഥ ികളുടെ സഞ്ചരിക്കുന്ന തട്ടുകട പൊലീസ് അടച്ചുപൂട്ടിച്ചതായി പരാതി. പരുത്തിപ്പാറ സ്വദേശികളായ അഖിലും അരവിന്ദുമാ ണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കടതുറന്നുകിട്ടാനും പൊലീസി​​െൻറ പ്രതികാരനടപടി അവസാനിപ്പിക്കണമെ ന്നാവശ്യപ്പെട്ടും വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കളും മുഖ്യമന്ത്രിക്ക്​ പരാതി നൽകിയിട്ടുണ്ട്. ഡി.ജി.പി ഓഫിസിലെ എസ്.ഐയും സംഘവുമാണ് ആരോപണവിധേയർ.

പരാതിയിൽ പറയുന്നത്: ബുധനാഴ്ച രാത്രി 12ന​്​ കടയടച്ചനേരം മദ്യപിച്ച്​ വാഹനത്തിലെത്തിയ എസ്.ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ട്​ കട തുറപ്പിച്ചു. കഴിക്കാനായി മാറ്റി​െവച്ച ഭക്ഷണം എസ്.​െഎക്ക്​ നൽകി. തണുത്തഭക്ഷണത്തിന്​ പണമില്ലെന്ന്​ എസ്.ഐ പറഞ്ഞതിനെ ചൊല്ലി തർക്കമായി. ആഹാരം കഴിച്ചവർ പൊലീസുകാരാണെന്ന്​ മനസ്സിലായതോടെ യുവാക്കൾ പിന്മാറി. എസ്.ഐയും സംഘവും മടങ്ങിയ ഉടൻ പേരൂർക്കടയിൽനിന്ന്​ പൊലീ​െസത്തി വിവരം അന്വേഷിച്ചുമടങ്ങി. തൊട്ടടുത്തദിവസം പേരൂർക്കട പൊലീസെത്തി കട പൂട്ടിച്ചു. സ്​റ്റേഷൻ പരിധിയിൽ കടകാണരുതെന്നും ഉദ്യോഗസ്ഥർ താക്കീതുനൽകി.

ഒടുവിൽ ഡി.ജി.പി ഓഫിസിലെത്തി യുവാക്കൾ എസ്.ഐയോട് മാപ്പു പറഞ്ഞെങ്കിലും കടതുറന്ന്​ പ്രവർത്തിപ്പിക്കാൻ പേരൂർക്കട പൊലീസ് സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കടതുറക്കാൻ കഴിയാതെ വന്നതോടെ ഇവർ വ്യാപാരി വ്യവസായി സമിതി ഭാരവാഹികളെ സമീപിച്ചു. സമിതി ഇട​െപട്ടിട്ടും പൊലീസ് പിന്മാറിയില്ല. ഇതിനെ തുടർന്നാണ്​ മുഖ്യമന്ത്രിക്ക്​ പരാതി നൽകിയത്. അതേസമയം കടയിൽ പഴകിയ ഭക്ഷണമാണ്​ വിളമ്പിയതെന്നും വസ്​തുതകൾ വളച്ചൊടിച്ചാണ് പരാതി നൽകിയതെന്നും പേരൂർക്കട സി.ഐ സൈജുനാഥ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - kerala police
Next Story