Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറ്റുള്ളവർ...

മറ്റുള്ളവർ നോക്കിനിൽ​േക്ക എ.ആര്‍ ക്യാമ്പിലെ  പൊലീസുകാരന്​ അക്കാദമി എസ്.ഐയുടെ മർദനം

text_fields
bookmark_border

തൃശൂര്‍ : രാമവർമപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാര​െന പൊലീസ് അക്കാദമിയിലെ എസ്.ഐ മർദിച്ചുവെന്ന് പരാതി. പരിക്കേറ്റ സായുധ പൊലീസ് സേനയിലെ സി.പി.ഒ നസീറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. എ.ആര്‍ ക്യാമ്പില്‍ വെച്ചാണ് പൊലീസുകാരനെ തല്ലിയത്.

എ.ആര്‍ ക്യാമ്പിലെ പൊലീസ് കാൻറീനില്‍ ജോലിചെയ്യുന്ന പൊലീസുകാരനാണ് മര്‍ദനമേറ്റത്. ഈ കാൻറീനി​െലത്തി ചായ കുടിച്ചശേഷം പോയ എസ്.ഐ പിന്നീട് തിരിച്ചുവന്നശേഷം തല്ലുകയായിരുന്നുവ​േത്ര. ചായകുടിച്ച്​ തിരിച്ചുപോകുമ്പോള്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു. തിരിച്ചുവന്നശേഷം എസ്.ഐ  നസീറിനെ കാൻറീനില്‍നിന്ന്​ വിളിച്ച്​ പുറത്തിറക്കുകയായിരുന്നു. ഈ സമയത്ത് കാൻറീനിലെത്തിയവരും മറ്റുള്ളവരുമായി നിരവധിയാളുകൾ നോക്കിനിൽക്കെയായിരുന്നു മർദനം. ചായ കുടിക്കാനായി എസ്.ഐ എത്തിയപ്പോള്‍ അദ്ദേഹത്തി​​​െൻറ ബൈക്ക് കല്ലില്‍ തട്ടി വീണിരുന്നു. നസീർ ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു വീണുകിടന്നിരുന്ന  ബൈക്ക് നേരെയാക്കി വെച്ചത്. എന്നാല്‍, ബൈക്ക് വീഴ്ത്തിയിടുകയായിരുന്നുവെന്ന്​ പറഞ്ഞാ‍യിരുന്നുവ​േത്ര പൊലീസുകാരനെ മർദിച്ചത്. എസ്.ഐ മദ്യപിച്ചിരുന്നുവെന്നും ആക്ഷേപമുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - kerala police
Next Story