നവജാത ശിശുവിെൻറ തട്ടിക്കൊണ്ടുപോകൽ: പൊലീസ് വാദം പൊളിയുന്നു
text_fieldsപത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസിെൻറ വാദം പൊളിയുന്നു. ലക്ഷക്കണക്കിനു മൊബൈൽ വിളികൾ പരിശോധിച്ചും ടവറുകൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ലീനയെ പിന്തുടർന്നുവെന്നാണ് പൊലീസ് വാദം. എന്നാൽ, ലീന വീട്ടിലെത്തിയതായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജിയാണു പൊലീസിനെ അറിയിച്ചതെന്നാണ് പുതിയ വാദം.
കുഞ്ഞുമായി ലീന വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിലെത്തിയതായി വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെ തനിക്ക് രഹസ്യവിവരം ലഭിച്ചതായി ഷാജി പറയുന്നു. അപ്പോൾ തന്നെ വെച്ചൂച്ചിറ എസ്.െഎയെ വിവരം അറിയിച്ചു. ആദ്യം എ.എസ്.െഎ സ്ഥലത്തെത്തി കുഞ്ഞും ലീനയും ഉണ്ടെന്ന് ഉറപ്പുവരുത്തി.
തുടർന്നാണ് എസ്.എയുടെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇക്കാര്യം രാത്രി എേട്ടാടെ എസ്.െഎ തന്നെ അറിയിച്ചിരുന്നതായി ഷാജി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽനിന്ന് അഞ്ചു വീട് അപ്പുറത്താണ് ഇവർ കുഞ്ഞുമായി എത്തിയത്. എന്നിട്ടും പൊലീസ് അറിഞ്ഞില്ല. വീഴ്ച മറച്ചുവെച്ച് സ്വന്തം ക്രെഡിറ്റാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. 15ന് ഡി.സി.സി നേതൃത്വത്തിൽ ഷാജിക്ക് സ്വീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഷാജിയെ അഭിനന്ദിക്കാന്‍ ജില്ല പൊലീസ് മേധാവി തയാറാകാത്തത് പ്രതിഷേധകരമാണ്. പ്രതി ലീന കുഞ്ഞുമായി കുലശേഖരപ്പേട്ടവരെ എത്തിയത് പൊലീസിെൻറ കണ്ണുവെട്ടിച്ചാണ്. പൊലീസ് ശക്തമായ അന്വേഷണം നടത്തി എന്ന അവകാശവാദത്തെ ഇത് സംശയനിഴലില്‍ നിര്‍ത്തുകയാണെന്നും ബാബു ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
