421 പേരില്‍ നിന്ന് പൊലീസ് 10 ലക്ഷത്തിന്‍െറ ബോണ്ട് വാങ്ങുന്നു
text_fieldsമംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷം സമാധാനപരമായി നടത്താനുള്ള നടപടികള്‍ ദക്ഷിണ കന്നട ജില്ലയില്‍ പൊലീസ് ശക്തമാക്കി.കഴിഞ്ഞ വര്‍ഷം ആഘോഷത്തത്തെുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പ്രതികളായ 421 പേരില്‍ ഓരോരുത്തരില്‍നിന്നും 10 ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിട്ട് വാങ്ങുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഭുഷന്‍ ഗുലബ്രാവോ ബോറസ് അറിയിച്ചു. അക്രമങ്ങളില്‍ പങ്കാളികളാവുകയോ ആസൂത്രണം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ളെന്നാണ് ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് ബോണ്ട് നല്‍കേണ്ടത്.
കഴിഞ്ഞ വര്‍ഷം കുടക് ജില്ലയിലെ മടിക്കേരിയില്‍ ടിപ്പു ജയന്തി ആഘോഷത്തത്തെുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വി.എച്ച്.പി ജില്ല പ്രസിഡന്‍റ് കൊല്ലപ്പെട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ ദക്ഷിണ കന്നട ജില്ലയിലുണ്ടായ ഒമ്പത് കലാപങ്ങളില്‍ ഒരാള്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവങ്ങളത്തെുടര്‍ന്ന് ഒരു മാസക്കാലം തുടര്‍ച്ചയായി 1500 പൊലീസുകാരെയാണ് ജില്ലയില്‍ സുരക്ഷക്ക് പ്രത്യേകം നിയോഗിക്കേണ്ടിവന്നത്.
ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിലാണ് പൊലീസ്. 119 പേര്‍ ഇതിനകം ബോണ്ട് നല്‍കിയതായി എസ്.പി അറിയിച്ചു.അക്രമം അഴിച്ചുവിട്ട് അന്യന്‍െറ ജീവനും സ്വത്തിനും നാശം വരുത്തുന്നവര്‍ സ്വന്തം നഷ്്ടമോര്‍ത്ത് പിന്തിരിയുമെന്നതാണ് ബോണ്ട് സംവിധാനത്തിന്‍െറ ഫലം.
ജില്ലയുടെയും കേരളത്തിന്‍െറയും അതിര്‍ത്തികളില്‍ നാളെ മുതല്‍ 50 പ്രത്യേക ചെക്പോസ്റ്റുകള്‍ സ്ഥാപിക്കും. എല്ലാ ചെക്പോസ്റ്റുകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. വാഹനങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കും.
പൊലീസിന്‍െറ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാന്‍ പാടുള്ളൂ. ആഘോഷം ജില്ല കേന്ദ്രീകൃതമായി ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും പരിസരത്തുമാണ് നടക്കുക. ആഘോഷ പരിപാടികള്‍ തീരുമാനിച്ചവര്‍ കൂടി ഈ പരിപാടിയില്‍ പങ്കെടുക്കുകയാണ് ഉചിതമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
