ഇനി വിഡിയോ റിയാക്ട് ചെയ്യാൻ പി.സി കുട്ടൻ പിള്ളയും
text_fieldsഅർജുൻ സുന്ദരേശനിലൂടെ സമുഹ മാധ്യമത്തിലെ പുതുതരംഗമായ വിഡിയോ റിയാക്ഷനിലേക്ക് കേരള പൊലീസും കടക്കുന്നു. ‘പി.സി കുട്ടൻപിള്ള സ്പീക്കിങ്’ എന്ന പേരിലാണ് പൊലീസ് വിഡിയോ റിയാക്ഷൻ തുടങ്ങുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് പുതിയ ഉദ്യമത്തെ കുറിച്ച് അറിയിച്ചത്.
കേരള പൊലീസിൻെറ ഫേസ്ബുക്ക് പോസ്റ്റ്:
റോസ്റ്റാൻ അറിയില്ല. അറിയാവുന്ന റെസിപ്പികളുമായി ഇനി മുതൽ PC കുട്ടൻപിള്ളയും നിങ്ങൾക്കൊപ്പം. PC കുട്ടൻ പിള്ള സ്പീക്കിങ്. സോഷ്യൽ മീഡിയയിലെ പുതു തരംഗമായ വീഡിയോ റിയാക്ഷൻസ് രംഗത്തേക്ക് ഞങ്ങളും വരുന്നു . തുറന്നുപിടിച്ച കണ്ണുകളുമായി കാതോർത്ത് സദാസമയം സോഷ്യൽ മീഡിയ പട്രോളിംഗ് നടത്തുന്ന ഞങ്ങളുടെ ടീമിന് മുന്നിലേക്കെത്തുന്ന നിങ്ങളുടെ പോസ്റ്റുകളെ ഞങ്ങളും വിലയിരുത്താം .. പ്രോത്സാഹിപ്പിക്കേണ്ടവയെ പ്രോത്സാഹിപ്പിക്കാം.. തിരുത്തേണ്ടത് തിരുത്താം
കേരള പോലീസിൻറെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ട് https://www.facebook.com/keralapolice/ യു ട്യൂബ് ചാനൽ https://www.youtube.com/channel/UCeSbNelNeZjcmee_UfxOraQ… എന്നിവയിലൂടെ കുട്ടൻ പിള്ള ഒന്നാം ഭാഗവുമായി ഉടൻ നിങ്ങളുടെ മുന്നിലേക്കെത്തുകയാണ്...
സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ പിൻബലമായ നിങ്ങളോരോരുത്തരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു കുട്ടൻപിള്ളയുടെ അഭിപ്രായം വേണമെന്ന് നിങ്ങൾക്ക് തോന്നുന്ന വിഡിയോകൾ, പോസ്റ്റുകൾ എന്നിവ 9497900440 എന്ന നമ്പറിലേക്ക് #kuttanpilla ഹാഷ് ടാഗോടുകൂടി വാട്സ് ആപ്പ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
