എടപ്പാൾ പീഡനക്കേസ്: അറസ്റ്റിൽ െപാലീസിലും അതൃപ്തി
text_fieldsതിരുവനന്തപുരം: എടപ്പാള്‍ പീഡനക്കേസിൽ തെളിവുകള്‍ നൽകിയ തിയറ്റര്‍ ഉടമയുടെ അറസ്റ്റിൽ പൊലീസ് സേനക്കുള്ളിലും അതൃപ്തി. സഹായിക്കുന്നവർക്കെതിരെ കേസെടുക്കാൻ തുടങ്ങിയാൽ ജനം പൊലീസിനെ സഹായിക്കുമോയെന്ന ചോദ്യമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നയിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനക്കും ഇതേ നിലപാടാണ്. തിയറ്റർ ഉടമക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ േറഞ്ച് െഎ.ജി എം.ആർ. അജിത്കുമാർ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയാണ്. അറസ്റ്റില്‍ നിയമപരമായ പാളിച്ചയില്ലെന്ന മലപ്പുറം എസ്.പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. ഐ.ജിയുടെ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശത്തിനയച്ചിട്ടുമുണ്ട്. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ നടപടിയിൽ തെൻറ നീരസം ഡി.ജി.പി തൃശൂർ റേഞ്ച് െഎ.ജിയെയും മലപ്പുറം എസ്.പിയെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ വനിതാകമീഷനും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഉൾപ്പെടെയുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിക്കുകയും ഡി.ജി.പിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
