700ഒാളം പൊലീസുകാർ എവിടെ? കള്ളം നിറഞ്ഞ് കാക്കിക്കണക്ക്
text_fieldsതിരുവനന്തപുരം: ദാസ്യപ്പണി ചെയ്യുന്ന പൊലീസുകാരുടെ കണക്കെടുപ്പിൽ പലരും എവിടെയാണ് ജോലി ചെയ്യുന്നതെന്നുപോലും വ്യക്തതയില്ല. മേഖലാ ഒാഫിസുകളിലും യൂനിറ്റുകളിലുമാണ് ഇവർക്ക് ജോലിയെന്നാണ് രേഖകളെങ്കിലും പലരും വർഷങ്ങളായി ജോലിക്കെത്താറില്ല. എന്നാൽ, കൃത്യമായി ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം കൈപ്പറ്റുന്നതായും കണ്ടെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിക്കുന്നതിെൻറ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്പ് ഓഫിസുകളിലും ജോലിചെയ്യുന്ന പൊലീസുകാരുടെ കണക്കെടുപ്പാണ് ആഭ്യന്തരവകുപ്പും പൊലീസ് അസോസിയേഷനും ആരംഭിച്ചത്.
കണക്കെടുപ്പ് പ്രഹസനമാണെന്ന ആക്ഷേപവും ശക്തമാണ്. ഒാഫിസുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതായാണ് രേഖകളെങ്കിലും പലർക്കും ഉന്നത ഉദ്യോഗസ്ഥരുടെ കൂടെയാണ് ജോലി. 725 ഒാളം പൊലീസുകാർ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് വ്യക്തതയില്ലെന്നാണ് അനൗദ്യോഗിക വിവരം. പുറമേ, അദർ ഡ്യൂട്ടിയെന്ന നിലയിൽ രണ്ടായിരത്തോളം പൊലീസുകാർ മറ്റു പല ജോലികളും ചെയ്യുെന്നന്നാണ് വിവരം.
രേഖയിലുള്ള വിവരം മാത്രമാണ് ജില്ല പൊലീസ് മേധാവികള്‍ തയാറാക്കുന്നതെന്നും അല്ലാത്തവരെക്കുറിച്ചുള്ള വിവരം ലഭിക്കില്ലെന്നും സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. പൊലീസിൽ ജോലി ചെയ്യുന്നവരിൽ പലരും വിേദശത്ത് ജോലി നോക്കുകയാണെന്നും ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി വരുന്നതായും പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകൾക്ക് പുറമേ മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, കമീഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവർക്കൊപ്പമെല്ലാം ഇവർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം കണക്കെടുക്കുമെന്നാണ് സൂചന. പൊലീസിലെ ദാസ്യപ്പണി ചര്‍ച്ച ചെയ്യാൻ 20ന് മുഖ്യമന്ത്രി പൊലീസിെൻറ ഉന്നതതല യോഗം വിളിച്ചതായാണ് വിവരം.
അതിനിടെ, ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുേജാലി ചെയ്യേണ്ടതില്ലെന്നും നിർബന്ധിച്ചാൽ നിയമപരമായി നേരിടുമെന്നും ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച നിർദേശം യൂനിറ്റ് തലത്തിൽ അസോസിയേഷൻ നൽകിക്കഴിഞ്ഞു. തങ്ങൾ നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച പരാതി അസോസിയേഷൻ ബുധനാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
തിരിച്ചയക്കാതെ ഉന്നതർ
തിരുവനന്തപുരം: വിവാദം തിളച്ചുമറിയുേമ്പാഴും തങ്ങൾക്കൊപ്പമുള്ള പൊലീസുകാരെയും ക്യാമ്പ് ഫോളോവേഴ്സിനെയും മടക്കിവിടാതെ ഉന്നതർ. സർവിസിൽനിന്ന് വിരമിച്ചവർ ഉൾപ്പെടെ പലരും ഇതിനു തയാറാകുന്നില്ല. ഡി.ജി.പിയുടെ നിര്‍ദേശവും പലരും കണ്ടില്ലെന്ന് ഭാവിക്കുകയാണ്. 20 പേരെവരെ ‘ദാസ്യപ്പണി’ക്ക് നിയോഗിച്ച ഉന്നതരുണ്ട്.
പൊലീസുകാരെ വീട്ടിൽ നിര്‍ത്താന്‍ ജില്ല പൊലീസ് മേധാവി മുതലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് അനുമതി. എന്നാൽ, സി.െഎ മുതലുള്ളവർ തങ്ങൾക്കൊപ്പം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. വിവാദം അവസാനിക്കുന്നതുവരെ മാറിനില്‍ക്കാനുള്ള നിർദേശവും ചില ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. എന്നാൽ, ചില ഉദ്യോഗസ്ഥർ പൊലീസുകാരെയും ക്യാമ്പ് ഫോളോവേഴ്സിനെയും മടക്കിയയച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
