Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുറി ചവിട്ടിത്തുറന്ന് ജീവൻരക്ഷാ ദൗത്യം; യുവാവിനെ ജീവിതത്തിലേക്ക് തിരികെ നടത്തി കേരള പൊലീസ്

text_fields
bookmark_border
മുറി ചവിട്ടിത്തുറന്ന് ജീവൻരക്ഷാ ദൗത്യം; യുവാവിനെ ജീവിതത്തിലേക്ക് തിരികെ നടത്തി കേരള പൊലീസ്
cancel

കോടഞ്ചേരി: ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് കേരള പൊലീസ്. ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക്‌ ചേർത്തുനിർത്തി. കോടഞ്ചേരി എസ്.എച്ച്.ഒ ഇ.കെ. റസാഖിന്റെ നിർദേശ പ്രകാരം എസ്.ഐ കെ.സി. പ്രദീപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ സി.പി.ഒമാരായ ഡിനു ബേബി, യു.വി. അഖിലേഷ് എന്നിവർ ചേർന്നാണ് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ 10.20നാണ് തൊട്ടുമുഴിയിൽ യുവാവ് ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന സന്ദേശം പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മുറി ചവിട്ടി തുറന്ന് നോക്കുമ്പോൾ വീടിന്റെ മച്ചിൽ ബെഡ്ഷീറ്റിൽ തൂങ്ങിനിൽക്കുന്ന യുവാവിനെയാണ് കാണുന്നത്. സെക്കൻഡുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിലെ കുരുക്കഴിച്ച് രക്ഷിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kicking open the door in a life-saving mission, the Kerala Police brought a young man back to life.
Next Story