അശ്വതി ജിജി കൊല്ലം സിറ്റി കമീഷണർ, എം. ഹേമലത വിജിലൻസ് സ്പെഷൽ സെൽ എസ്.പി; പൊലീസ് തലപ്പത്ത് ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.
കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന എം. ഹേമലതയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ്.പിയായി മാറ്റി നിയമിച്ചു. അശ്വതി ജിജിയാണ് പുതിയ കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ്-IV എസ്.പി തസ്തികയിൽ നിന്നാണ് അശ്വതിയെ മാറ്റിയത്.
എം.ജെ. സോജനെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്.പി തസ്തികയിൽ നിന്ന് മാറ്റി എറണാകുളം വിജിലൻസ് സെൻട്രൽ റേഞ്ച് എസ്.പിയായി നിയമിച്ചു.
വി.ജി. വിനോദ്കുമാറിനെ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പി തസ്തികയിൽനിന്ന്, തിരുവനന്തപുരം സിവിൽ റൈറ്റ്സ് സംരക്ഷണ വിഭാഗം എസ്.പിയായി സ്ഥലംമാറ്റി.
എ. ഷാഹുൽ ഹമീദാണ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിന്റെ പുതിയ എസ്.പി (ടെക്നിക്കൽ ഇന്റലിജൻസ്). തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് എസ്.പി സ്ഥാനത്തു നിന്നാണ് മാറ്റിയത്.
ദീപക് ധൻഖറിനെ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ലോ ആൻഡ് ഓർഡർ -2) തസ്തികയിൽ നിന്ന് സ്പെഷൽ ആംഡ് പൊലീസ് (എസ്.എ.പി) കമാൻഡന്റായി സ്ഥലംമാറ്റി.
യോഗേഷ് മണ്ടായയാണ് പുിതയ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ലോ & ഓർഡർ-II). എസ്.എ.പി കമാൻഡന്റ് തസ്തികയിൽ നിന്നാണ് സ്ഥലംമാറ്റം.
പ്രജിഷ് തോട്ടത്തിലിനെ മലപ്പുറം സ്പെഷൽ ഓപറേഷൻ ഗ്രൂപ് (എസ്.ഒ.ജി) എസ്.പിയായി നിയമിച്ചു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്.പി (അഡ്മിനിസ്ട്രേഷൻ) പദവിയിൽ നിന്നാണ് ഇദ്ദേഹത്തെ മാറ്റി നിയമിച്ചത്.
ശക്തി സിങ് ആര്യയാണ് പുതിയ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ലോ & ഓർഡർ ആൻഡ് ട്രാഫിക്-II). റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് സ്ഥാനത്തു നിന്നാണ് സ്ഥലംമാറ്റിയത്.

