തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നു -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: നമ്മുടെ നാട്ടിൽ ചില വിഭാഗങ്ങൾ, ചില പ്രദേശങ്ങളിൽനിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ പാസിങ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുന്നുണ്ട്. ഇവിടെനിന്ന് പുറത്തുപോയി, കൃത്യമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നവരുണ്ട്. ഇവിടെത്തന്നെ സംഘർഷങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരുമുണ്ട്. സംഘർഷങ്ങളുണ്ടാക്കാൻവേണ്ടി ഇങ്ങോട്ടുവരുന്നവരുണ്ട്. വീടുകളുമായും പ്രദേശങ്ങളുമായുമുള്ള പൊലീസിെൻറ ബന്ധം ദൃഢമാകുേമ്പാൾ നിരീക്ഷണ സംവിധാനവും ശക്തമാകും. അവിടെ പ്രശ്നങ്ങളുണ്ടാക്കാൻ ആരെങ്കിലും വരുന്നുെണ്ടങ്കിൽ അത് മനസ്സിലാക്കാൻ കഴിയും. ജനങ്ങൾക്കിടയിൽ ചേരിതിരവും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അതിലൂടെ തങ്ങൾക്ക് കുറച്ച് ശക്തി വർധിപ്പിക്കാനാവുമെന്ന ദുഷ്ടചിന്തയും വർധിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളുണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രിമിനൽ പ്രവർത്തനങ്ങൾ ഏത് സമയത്തും കുറ്റകരവും പൊലീസ് ഇടപെടേണ്ടതുമാണ്. ക്രിമിനൽ പ്രവർത്തനങ്ങൾക്കായി മറ്റ് പ്രദേശങ്ങളിൽനിന്ന് ആളുകളെ എത്തിക്കുക എന്ന് പറയുേമ്പാൾ അത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം ആളുകളെക്കുറിച്ച് കൃത്യമായ വിവരം സമ്പാദിക്കാനും റിപ്പോർട്ട് ചെയ്യാനും കഴിഞ്ഞാൽ ഫലപ്രദമായി പല കുറ്റകൃത്യങ്ങളും തടയാൻ കഴിയും. സ്ത്രീകൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടികളുണ്ടാവും. കുഞ്ഞുങ്ങളെ കാണാതാവുന്നതിന് പിറകിൽ എന്താണെന്നും ഫലപ്രദമായി ഇതിന്തടയിടുന്നതെങ്ങനെയെന്നും ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. ഇതിന് പൊലീസിെൻറ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് പഴയ ശീലങ്ങളിൽനിന്ന് മുക്തരായിട്ടില്ല
സ്വാതന്ത്ര്യംകിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൊലീസ് പഴയ ശീലങ്ങളിൽനിന്ന് പൂർണ മുക്തരായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ പാസിങ് ഒൗട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർ ജനങ്ങളെ ഒതുക്കിനിർത്തുന്നതിനുള്ള സംവിധാനമായിട്ടാണ് പൊലീസിനെ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും പൊലീസ് ജനങ്ങളെ ശത്രുവായി കാണുന്ന സംസ്കാരം തന്നെയാണ് തുടർന്നുവരുന്നത്. പൊലീസിെൻറ പ്രവൃത്തികൾ ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം. അതിനിണങ്ങുന്ന നടപടികളും പരിഷ്കാരങ്ങളും ഇപ്പോൾ പൊലീസ് സേനയിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജനമൈത്രി പൊലീസ് അതിെൻറ ഭാഗമാണ്. എല്ലാ സ്റ്റേഷനുകളും എല്ലാ പൊലീസുകാരും ജനമൈത്രിയുടെ ഭാഗമാവുകയാണ്. ഇത് കടലാസിൽ എഴുതിവെക്കേണ്ട കാര്യം മാത്രമല്ല. ജനങ്ങളുമായി സുഹൃദ്ബന്ധം പുലർത്തിക്കൊണ്ടുപോകേണ്ടതുണ്ട്. ഏതെങ്കിലും സ്ഥലത്ത് തെറ്റായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ അത് റിപ്പോർട്ട്് ചെയ്യുക. അതുമായി ബന്ധെപ്പട്ട് കൃത്യമായ ധാരണയുണ്ടാവുക. ഇത് ക്രമസമാധാനപാലനത്തിൽ പ്രധാനമാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിലും കൂടുതലുള്ളവരാണ് ഇപ്പോൾ പൊലീസ് സേനയിൽ വരുന്നത്. ഇത് ഭാവിയിലെ സേനയുടെ സേവന മികവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.പി ബറ്റാലിയെൻറ പുതിയ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിെൻറ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പരിശീലനം പൂർത്തിയാക്കി 196 പേരാണ് പൊലീസ് സേനയുടെ ഭാഗമായത്. മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനിൽനിന്ന് 113 പേരും മലബാർ സ്പെഷൽ പൊലീസിൽനിന്ന് 183 പേരുമാണ് പാസിങ് ഒൗട്ട് പരേഡിൽ പെങ്കടുത്തത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. രാഗേഷ് എം.പി, ജയിംസ് മാത്യു എം.എൽ.എ, ടി.വി. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സായുധസേന വിഭാഗം എ.ഡി.ജി.പി സുധേഷ് കുമാർ, സായുധ സേന വിഭാഗം ഡി.െഎ.ജി ഷെഫീൻ അഹ്മദ്, കെ.എ.പി ഫോർത്ത് ബറ്റാലിയൻ കമാൻഡൻറ് കോറി സഞ്ജയ് കുമാർ ഗുരുഡിൻ, എം.എസ്.പി കമാൻഡൻറ് കെ.പി. ഫിലിപ്പ്, ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൻ പി.കെ. ശ്യാമള എന്നിവർ സംബന്ധിച്ചു. കെ.എ.പി ഫോർത്ത് ബറ്റാലിയനിൽനിന്ന് ബെസ്റ്റ് ഷൂട്ടർക്കുള്ള നേട്ടത്തിന് അഷ്റഫ്, ബെസ്റ്റ് ഇൻഡോർ നേട്ടത്തിന് എ.ആർ. ജിതിൻ, ബെസ്റ്റ് ഒൗട്ട്ഡോർ നേട്ടത്തിനും ഒാൾ റൗണ്ടർ നേട്ടത്തിനും ശരത്കുമാർ എന്നിവരും എം.എസ്.പി വിഭാഗത്തിൽ ബെസ്റ്റ് ഷൂട്ടർക്കുള്ള നേട്ടത്തിന് വി.കെ. അമൽകൃഷ്ണ, ബെസ്റ്റ് ഇൻഡോർ നേട്ടത്തിന് എസ്.വി. അനൂപ്, ബെസ്റ്റ് ഒൗട്ട്ഡോർ നേട്ടത്തിന് ജൈസൽ, ഒാൾ റൗണ്ടർ നേട്ടത്തിന് കെ. ശ്യാംദാസ് എന്നിവരും മുഖ്യമന്ത്രിയിൽനിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
