ലോക്ഡൗണിൽ നാഗാലാൻഡിൽ കുടുങ്ങി 123 പൊലീസുകാർ
text_fieldsതിരുവനന്തപുരം: േലാക്ഡൗണിൽ നാഗാലാൻഡിൽ കുടുങ്ങി േകരളത്തിലെ പൊലീസുകാരും. തൃശൂ ർ ആസ്ഥാനമായ ഇന്ത്യ റിസർവ് ബറ്റാലിയെൻറ മലപ്പുറം പാണ്ടിക്കാട് ക്യാമ്പിൽനിന്ന് മ ണിപ്പൂരിൽ പരിശീലനത്തിനുേപായ 115 റിക്രൂട്ട് പൊലീസുകാരും സപ്പോർട്ടിങ് സ്റ്റാഫായ മൂന്ന് ഓഫിസർമാരും അഞ്ച് ഹവിൽദാർമാരുമാണ് ദുരിതമനുഭവിക്കുന്നത്.
രണ്ടുമാസം മുമ്പാണ് പരിശീലന ഭാഗമായി ഇവരെ മണിപ്പൂരിലുള്ള ബി.എസ്.എഫിെൻറ 113, 182 ബറ്റാലിയനുകളിൽ അറ്റാച്ച് ചെയ്തത്. മാർച്ച് 20ന് പരിശീലനം പൂർത്തിയായതിനെ തുടർന്ന് മടങ്ങി. ട്രെയിൻ ലഭ്യതയുടെ സൗകര്യാർഥം 20 മുതൽ നാഗാലാൻഡ് കൊഹിമ ബി.എസ്.എഫ് 93 ബറ്റാലിയനിൽ താമസിച്ചുവരികയായിരുന്നു. 24ന് മടങ്ങാൻ തീരുമാനിച്ചിരിക്കെയാണ് ട്രെയിൻ ഗതാഗതം നിർത്തിയത്. 25 മുതൽ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മടക്കയാത്ര അനിശ്ചിതത്വത്തിലായി.
ലോക്ഡൗൺ കഴിഞ്ഞ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചാൽ തന്നെ പൂർവസ്ഥിതിയിൽ എത്താൻ പിന്നെയും ഒരാഴ്ചയിലധികം വേണ്ടിവരും. മണിപ്പൂരിലെ അതിശൈത്യവും ഇപ്പോൾ ക്യാമ്പ് ചെയ്യുന്ന നാഗാലാൻഡിലെ തണുപ്പും ഇടക്കിടെയുള്ള മഴയും കൂടുതൽ ദുരിതമായി. കൈവശം ആവശ്യത്തിന് പണമില്ലാത്തതും താമസത്തിനുൾപ്പെടെ മതിയായ സംവിധാനങ്ങളില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നു.
കേരളത്തിലെത്തണമെങ്കിൽ ഏകദേശം 3800 കിലോമീറ്ററിലേറെ യാത്ര ചെയ്യേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ റോഡ് യാത്ര അതിദുഷ്കരവും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുംമുമ്പ് സേനാംഗങ്ങളെയും സാധനസാമഗ്രികളും വിമാനത്തിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
