Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ സ്​റ്റേഷനിൽ അഴിഞ്ഞാടിയ പൊലീസുകാരന്​ സസ്പെൻഷൻ

text_fields
bookmark_border
മദ്യലഹരിയിൽ സ്​റ്റേഷനിൽ അഴിഞ്ഞാടിയ പൊലീസുകാരന്​ സസ്പെൻഷൻ
cancel

കഴക്കൂട്ടം: മദ്യലഹരിയിൽ സ്​റ്റേഷനിൽ അഴിഞ്ഞാടിയ പൊലീസുകാരനെ സർവിസിൽനിന്ന്​ സസ്പെൻഡ്​ ചെയ്തു. മംഗലപുരം പൊല ീസ് സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ ജി.ബി. ബിജുവാണ് മംഗലപുരം സ്​റ്റേഷനുള്ളിലും മംഗലപുരം ജങ്​ഷനിലും മ ദ്യപിച്ച് അഴിഞ്ഞാടിയത്. എസ്.എച്ച്.ഒ തൻസിം അബ്​ദുൽസമദ് നൽകിയ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ റൂറൽ എസ്.പി ബി. അശോ ക്​കുമാറാണ്​ സസ്പെൻഡ്​ ചെയ്തത്.

കഴിഞ്ഞദിവസം രാത്രി എ​േട്ടാടുകൂടി മദ്യപിച്ച് സ്വന്തം കാറിൽ സ്​റ്റേഷനില െത്തിയ ബിജു പൊലീസ് സ്​റ്റേഷ​​െൻറ മുന്നിൽ പടക്കംപൊട്ടിച്ചു. കാറിലിരുന്ന് വീണ്ടും മദ്യപിച്ചശേഷം വീട്ടിലേക്ക് പോകുന്ന വഴിയിൽ മംഗലപുരം ജങ്​ഷനിൽ ബിജുവി​​െൻറ കാർ മറ്റൊരു വാഹനത്തിലിടിച്ചു. ഇത് ചോദ്യംചെയ്ത വാഹന ഉടമയെ ബിജു അസഭ്യംപറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാരും വ്യാപാരികളും എത്തിയപ്പോഴാണ് മംഗലപുരം സ്​റ്റേഷനിലെ പൊലീസുകാരനാണെന്നും ഇയാൾ മദ്യലഹരിയിലാണെന്നും മനസ്സിലായത്. തുടർന്ന് മംഗലപുരം പൊലീസ്​ സ്ഥലത്തെത്തി ബിജുവിനെ കസ്​റ്റഡിയിലെടുത്തു. സ്​റ്റേഷനുള്ളിൽ പൊലീസുകാരുടെ കൈ തട്ടിമാറ്റി പുറത്തിറങ്ങാൻ ശ്രമിച്ചു.

തടഞ്ഞ പൊലീസുകാരെ അസഭ്യം പറഞ്ഞതിന് ശേഷം സ്​റ്റേഷനുള്ളിലെ തറയിൽ കിടന്നുരുണ്ടു. തറയിൽ കിടന്നുരുളുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്ന് മദ്യപിച്ച് വണ്ടി ഓടിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസ് സ്​റ്റേഷനിൽ പടക്കം പൊട്ടിച്ചതിനും കേസ് രജിസ്​റ്റർ ചെയ്തു. വൈദ്യപരിശോധനക്ക്​ ശേഷം സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചതി​​െൻറ ആഹ്ലാദത്തിലാണ് പടക്കംപൊട്ടിച്ചതെന്നാണ് ജി.ബി. ബിജു പറയുന്നത്.

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്​റ്റിൽ
നീലേശ്വരം: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ ഹോസ്ദുർഗ് പൊലീസ് അറസ്​റ്റ്​ചെയ്തു. കരിന്തളം പെരിയങ്ങാനത്തെ ജയനെയാണ് പൊലീസ് അറസ്​റ്റ്​ചെയ്തത്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരം-പരപ്പ റൂട്ടിൽ സർവിസ് നടത്തുന്ന ദൃശ്യ ബസിലെ ഡ്രൈവറാണ് പിടികൂടിയ ജയൻ. കാഞ്ഞങ്ങാട് ബസ്​സ്​റ്റാൻഡിൽനിന്ന് യാത്രക്കാരുമായി നീലേശ്വരം ഭാഗത്തേക്ക് വരുകയായിരുന്നു ബസ്.

പുതിയോട്ട കഴിഞ്ഞപ്പോൾ ബസ്​ ക്രമംതെറ്റി ഓടുന്നത് യാത്രക്കാർ കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ചെവിക്കൊണ്ടില്ല. പിന്നീട് ബസ് പടന്നക്കാട് മേൽപാലത്തിന് മുകളിലെത്തിയപ്പോൾ യാത്രക്കാർ ബഹളം​െവക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുംചെയ്തു. വിവരമറിഞ്ഞ ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടശേഷം ബസ്ഡ്രൈവറെയും കണ്ടക്ടറെയും കസ്​റ്റഡിയിലെടുത്തു. ജില്ലയിൽ സർവിസ് നടത്തുന്ന ചില ബസുകളിലെ ജീവനക്കാർ മദ്യപിച്ച് യാത്രക്കാരോട് വളരെ മോശമായി പെരുമാറാറുണ്ടെന്നുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്.

മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്​റ്റിൽ
ചാവക്കാട്: മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ മണത്തല പൂഴിക്കുന്നത്ത് അനീഷ്​ (38) അറസ്​റ്റിൽ. ഇരിങ്ങപ്പുറം കീപ്പീ ആംബുലൻസ് ഡ്രൈവറാണ് ഇയാള്‍. വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് അമിത വേഗതയില്‍ പോകുകയായിരുന്നു. സി.ഐ.ജി ഗോപകുമാറി​​െൻറ നേതൃത്വത്തിൽ സീനിയര്‍ സി.പി.ഒമാരായ എം.എ. ജിജി, ജയകൃഷ്ണന്‍, അനീഷ് എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആംബുലൻസ് പൊലീസ് കസ്​റ്റഡിയിലെടുത്തു. അനീഷി​​െൻറ ഡൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam news
News Summary - kerala police officer drunk at station-kerala news
Next Story