അച്ചടക്ക നടപടി നേരിടുന്നവർക്ക് സ്ഥാനക്കയറ്റനിഷേധം; വെട്ടിലാകുന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും
text_fieldsകോട്ടയം: അച്ചടക്ക നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മു തല്‍ സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്ന തീരുമാനം ക്രിമിനൽ കുറ്റകൃത് യങ്ങളിലടക്കം ഉൾെപ്പട്ട് അന്വേഷണം നേരിടുന്ന 800 പേർെക്കങ്കിലും തി രിച്ചടിയാകും.
ലോക്കപ്പ് മർദനം, കൊലപാതകം, അഴിമതി തുടങ്ങിയ കേ സുകളിൽ ഉൾപ്പെട്ട് വിവിധതലങ്ങളിൽ നടപടി നേരിടുന്നവരിൽ െഎ. പി.എസ് ഉദ്യോഗസ്ഥരുമുണ്ട്. എ.ഡി.ജി.പി, െഎ.ജി, ഡി.െഎ.ജി, ഡിവൈ.എസ്.പി, സി.െഎ, എസ്.െഎമാരടക്കം 1280 പേരെങ്കിലും അച്ചടക്ക നടപടിയോ നിലവിൽ അന്വേഷണമോ നേരിടുന്നവരാണ്. വർഷങ്ങളായിട്ടും അന്വേഷണം എങ്ങുമെത്താത്ത കേസുകളും നിരവധിയാണ്. ചിലരുടെ കേസ് ഫയലുകൾപോലും കാണാനില്ലാത്ത സാഹചര്യവുമുണ്ട്.
അന്വേഷണം നേരിടുന്നവരിൽ ബഹുഭൂരിപക്ഷവും സർക്കാറുകൾ മാറുന്നതനുസരിച്ച് നടപടികൾ അവസാനിപ്പിച്ച് വീണ്ടും പഴയതിനെക്കാൾ ശക്തരായി സർവിസിൽ കയറുകയാണ് പതിവ്. പൊലീസ് സംഘടനകളുടെ ഇടപെടൽ പലപ്പോഴും തുടർനടപടിയും ഇല്ലാതാക്കുന്നു. ഇത്തരക്കാരുടെ പട്ടികയും രഹസ്യാന്വേഷണ വിഭാഗം തയാറാക്കി വരുകയാണ്. അച്ചടക്ക നടപടിക്ക് വിധേയരായവരുടെ കൃത്യമായ കണക്കുകൾ പൊലീസ് ആസ്ഥാനത്തുപോലും കാണില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഒരേ കേസിൽ ഒന്നിലധികം തവണ അന്വേഷണം നടത്തി കുറ്റക്കാരെ രക്ഷിച്ച സംഭവങ്ങളും പരിശോധിക്കും. വിശദ റിപ്പോർട്ട് തയാറാക്കിയിട്ടാകും തുടർനടപടി. ഇതിനായി പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് എടുത്തുകളയാന്‍ മന്ത്രിസഭ യോഗം അനുമതി നൽകി. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് സർവിസിലെ അച്ചടക്ക നടപടി ബാധകമല്ലെന്ന വകുപ്പാണ് പിന്‍വലിക്കുന്നത്. പുതിയ പരിഷ്കാരം നടപ്പാക്കാൻ ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. പലരും നിയമങ്ങൾ കാറ്റിൽപറത്തിയും ചട്ടലംഘനം നടത്തിയുമാണ് ഉൗരാക്കുടുക്കിൽനിന്ന് തലയൂരിയിരുന്നത്.
അച്ചടക്ക നടപടി നേരിടുന്നവരടക്കം ചില ഉദ്യോഗസ്ഥരുടെ നിലവിട്ട പെരുമാറ്റവും ഉന്നത ഉദ്യോഗസ്ഥരോടും സർക്കാറിനോടും ഉള്ളവിധേയത്വം ഇല്ലായ്മയുമാണ് തിരക്കിട്ട് ഒാർഡിനൻസ് കൊണ്ടുവരാൻ പ്രേരകമായത്. നിലവിൽ സർവിസിലുള്ള ആരോപണ വിധേയരായ ഉന്നത ഉേദ്യാഗസ്ഥരെവരെ സർക്കാറിെൻറ പുതിയനീക്കം വെട്ടിലാക്കും. വിരമിക്കാനിരിക്കുന്നവർക്കും ഇത് ഭീഷണിയാണ്.
അതിനിടെ ഒാർഡിനൻസിലൂടെ പുതിയ നിയമഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും അച്ചടക്ക നടപടി നേരിടുന്നവർക്ക് പ്രമോഷനടക്കം ആനുകൂല്യങ്ങൾ നൽകുന്നത് ശരിയല്ലെന്നും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
