പൊലീസിൽ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കും- മുഖ്യമന്ത്രി
text_fieldsതൃശൂർ: പൊലീസിന്റെ പരിശീലനത്തിനും പരിപാടികളിലും ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതരുടെ റാങ്ക് നോക്കിയല്ല, അവർ എന്ത് സന്ദേശമാണ് പകരുന്നതെന്നു മനസിലാക്കി വേണം ക്ഷണിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പൊലീസ് അക്കാദമിയിൽ സംസ്ഥാനത്തെ ആദ്യ വനിതാ കമാൻഡോ ബറ്റാലിയന്റെ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷമാണ് നമ്മുടെ നാടും സംസ്കാരവും. മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാവണം പൊലീസിന്റെ പ്രവർത്തനം. വിവിധ തലങ്ങളിൽ മത നിരപേക്ഷത ഭീഷണി നേരിടുന്നുണ്ട്. ഇക്കാര്യങ്ങളിൽ പൊലീസ് അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. പൊലീസിൽ വനിതാ പൊലീസിന്റെ പ്രാതിനിധ്യം 25 ശതമാനം ആയി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
578 വനിത ബറ്റാലിയന് അംഗങ്ങളാണ് ഒമ്പതു മാസത്തെ കമാന്‍ഡോ പരിശീലനവും നൈറ്റ് ഫയറിങ്ങും ഓണ്‍ലൈന്‍ ഇ-ലേണിങ് പരീക്ഷയും ദുരന്ത നിവാരണ പരിശീലനവും ഉള്‍പ്പെടെ അതിവിദഗ്ധ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. പിസ്റ്റള്‍, ഓട്ടോമാറ്റിക് ഗണ്‍ എന്നിവക്ക് പുറമെ എ.കെ 47 ഉപയോഗിച്ചുള്ള പരിശീലനവും ലഭിച്ചു.
44 വനിത പൊലീസുകാര്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് മാതൃകയില്‍ പരിശീലനം നല്കി കേരളത്തിലെ ആദ്യ കമാന്‍ഡോ പ്ലാറ്റൂണും രൂപവത്കരിച്ചിട്ടുണ്ട്. എ.ഡി.ജി.പി ബി.സന്ധ്യയുടെ നിർദേശത്തിൽ ഡി.ഐ.ജി അനൂപ് കുരുവിള ജോണിെൻറ നിയന്ത്രണത്തിലായിരുന്നു പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
