Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ പൊലീസ് സേന...

കേരളത്തിലെ പൊലീസ് സേന രാജ്യത്തിന് മാതൃക -മന്ത്രി വി. ശിവൻകുട്ടി

text_fields
bookmark_border
V Sivankutty
cancel

നേമം: സംസ്ഥാനത്തെ പൊലീസ് സേന രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പുതുതായി നിർമ്മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവിട്ടാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്.

സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ വി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡെ. കമീഷണർ വി. അജിത്ത്, എ.സി.പി എസ്. ഷാജി, ആർ. പ്രദീപ്കുമാർ, കെ. പ്രസാദ്, വി.എസ്. ഷാജി, പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി എ.എൻ. സജീർ, നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐ മധുമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V SivankuttyKerala Police
News Summary - Kerala Police is the best force in the country -Minister V. Sivankutty
Next Story