Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബീ​വി​ക്കി​നി...

ബീ​വി​ക്കി​നി ധൈ​ര്യ​മാ​യി കി​ട​ന്നു​റ​ങ്ങാം: വീ​ട് പു​ന​ർ​നി​ർ​മി​ച്ച് ജ​ന​മൈ​ത്രി പൊ​ലീ​സ്

text_fields
bookmark_border
ബീ​വി​ക്കി​നി ധൈ​ര്യ​മാ​യി കി​ട​ന്നു​റ​ങ്ങാം: വീ​ട് പു​ന​ർ​നി​ർ​മി​ച്ച് ജ​ന​മൈ​ത്രി പൊ​ലീ​സ്
cancel

വേ​ങ്ങ​ര: ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ട​ക്കാ​ട് വേ​ങ്ങ​ര​യി​ൽ ജ​ന​മൈ​ത്രി പൊ​ലീ​സ് നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​​െൻറ താ​ക്കോ​ൽ​ദാ​നം ഡി​വൈ.​എ​സ്.​പി പി.​സി. ഹ​രി​ദാ​സ്  നി​ർ​വ​ഹി​ച്ചു. ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ബീ​വി​ക്ക് ഇ​നി ആ​രെ​യും പേ​ടി​ക്കാ​തെ അ​ന്തി​യു​റ​ങ്ങാം. 

സാ​ധാ​ര​ണ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ആ​ളു​ക​ള്‍ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ചി​ല വീ​ടു​ക​ള്‍ പൊ​ലീ​സി​​െൻറ ശ്ര​ദ്ധ​യി​ല്‍പെ​ടു​ന്ന​ത്. ഇ​വ​രു​ടെ ചു​റ്റു​പാ​ടു​ക​ള്‍ നേ​രി​ട്ട​റി​യാ​ന്‍  വേ​ങ്ങ​ര പൊ​ലീ​സി‍​െൻറ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന് ബീ​വി​യു​ടെ (55)  വീ​ട് സ​ന്ദ​ര്‍ശി​ച്ച പൊ​ലീ​സി​ന് വീ​ടി‍​െൻറ ശോ​ച്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ടു. പൊ​ലീ​സ് വീ​ടി​​െൻറ പു​ന​ര്‍നി​ര്‍മാ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം ര​ണ്ട​ര​ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. വേ​ങ്ങ​ര​യി​ലെ സി​മ​ൻ​റ് വ്യാ​​പാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യം വീ​ടു​പ​ണി ത്വ​രി​ത​ഗ​തി​യി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​താ​യി വേ​ങ്ങ​ര എ​സ്.​ഐ എ​ൻ. മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 

സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സു​നീ​ഷ് ത​ങ്ക​ച്ച​ൻ, എ​സ്.​ഐ മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, അ​ഷ്‌​റ​ഫ്‌, അ​ബൂ​ബ​ക്ക​ർ, അ​ഷ്‌​ക​ർ, സി​റാ​ജ്, ഷ​രീ​ഫ് ചേ​റൂ​ർ, എ.​ഡി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMalappuram News
News Summary - kerala police helped for rebuild home -malayalam news
Next Story