Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള പൊലീസിന്...

കേരള പൊലീസിന് ഹെലികോപ്​ടർ വാടക പ്രതിമാസം 1.44 കോടി

text_fields
bookmark_border
കേരള പൊലീസിന് ഹെലികോപ്​ടർ വാടക പ്രതിമാസം 1.44 കോടി
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി കേ​ര​ള പൊ​ലീ​സ് ഹെ​ലി​കോ​പ്​​ട​ർ വാ​ട​ക​ക്കെ​ടു​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ പ​വ​ൻ ഹാ​ൻ​സ് ലി​മി​റ്റ​ഡു​മാ​യി ധാ​ര​ണ​യി​ലെ​ത്തി. ന​ക്സ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നും പ്ര​കൃ​തി​ക്ഷോ​ഭ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യാ​ണ് 11 സീ​റ്റു​ള്ള ഹെ​ലി​കോ​പ്​​ട​ർ വാ​ട​ക​ക്ക് എ​ടു​ക്കു​ന്ന​ത്. പ്ര​തി​മാ​സം 20 മ​ണി​ക്കൂ​ർ ഹെ​ലി​കോ​പ്​​ട​ര്‍ ഉ​പ​യോ​ഗി​ക്കാം. 1.44 കോ​ടി രൂ​പ​യാ​ണ് പ്ര​തി​മാ​സ വാ​ട​ക. 20 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ തു​ട​ർ​ന്നു​ള്ള ഓ​രോ മ​ണി​ക്കൂ​റി​നും 60,000 രൂ​പ വീ​തം വാ​ട​ക ന​ൽ​ക​ണം.

ന​ക്സ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. ഡി​സം​ബ​ര്‍ 10ന് ​ക​മ്പ​നി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ടും. 15ഓ​ളം സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ലീ​സി​ന് ഹെ​ലി​കോ​പ്ട​ർ ഉ​ണ്ട്. ഇ​തി​ൽ പ​ത്ത്​ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഹെ​ലി​കോ​പ്ട​ർ സേ​വ​നം ന​ൽ​കു​ന്ന​ത് പ​വ​ൻ ഹാ​ൻ​സാ​ണ്. മു​മ്പ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍ക്കാ​റി​െൻറ കാ​ല​ത്തും ഹെ​ലി​കോ​പ്ട​ര്‍ വാ​ട​ക​ക്കെ​ടു​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ ത​ള്ളി. പി​ന്നീ​ട് പ്ര​ള​യ​കാ​ല​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഹെ​ലി​കോ​പ്ട​റി​െൻറ അ​പ​ര്യാ​പ്ത​ത ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് മേ​ധാ​വി വീ​ണ്ടും സ​ർ​ക്കാ​റി​ലേ​ക്ക് ശി​പാ​ര്‍ശ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഹെ​ലി​കോ​പ്​​ട​ർ സ്വ​ന്ത​മാ​യി വാ​ങ്ങാ​നാ​യി​രു​ന്നു ആ​ദ്യ നീ​ക്ക​മെ​ങ്കി​ലും ന​ഷ്​​ടം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന്, മാ​ർ​ച്ചി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ട​ക​ക്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു ഹെ​ലി​കോ​പ്​​ട​ർ വാ​ട​ക​ക്കെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം നേ​ര​ത്തേ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newshelecopter
News Summary - kerala police helecopter; rent 1.44 crore per month -kerala news
Next Story