Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 4:36 AM IST Updated On
date_range 8 July 2018 4:36 AM ISTകേരള പൊലീസിെൻറ ഫേസ്ബുക്ക് പേജ് ‘ട്രോളന്മാർ ഏറ്റെടുത്തു’
text_fieldsbookmark_border
കോഴിക്കോട്: കേരള പൊലീസിെൻറ ഫേസ്ബുക്ക് പേജിൽ കയറിയാൽ ഇതെന്താ ട്രോൾ പേജ് ആണോ എന്ന് ഒരുനിമിഷം തെറ്റിദ്ധരിച്ചേക്കാം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രോളുകളുടെ പൊടിപൂരമാണിതിൽ. കഴിഞ്ഞദിവസം ആഭരണ മോഷ്ടാക്കൾക്ക് മുന്നറിയിപ്പായിട്ട ട്രോളാണ് ഏറെ ഹിറ്റായത്. ‘ആഭരണ മോഷ്ടാക്കൾക്ക് വമ്പിച്ച ഓഫർ, നിങ്ങൾക്കായി കേരള പൊലീസ് കൈവളകൾ സമ്മാനമായി നൽകുന്നു’ എന്ന വമ്പിച്ച ഓഫറുമായി ഇട്ട പോസ്റ്റ് ആയിരക്കണക്കിനാളുകൾ ലൈക്കടിക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സ്വർണാഭരണങ്ങളുടെയും കൈയാമത്തിെൻറയും ചിത്രമുള്ള പോസ്റ്റിെല കമൻറ് ബോക്സും ട്രോളന്മാർ ഏറ്റെടുത്തുകഴിഞ്ഞു. പേജ് കൈകാര്യം െചയ്യുന്നത് വല്ല ട്രോളനുമാണോ എന്നാണ് പലരുടെയും സംശയം. ഏതോ ട്രോളൻ പൊലീസിൽ കയറിപ്പറ്റിയിട്ടുണ്ട് എന്നാണ് ചിലരുടെ കെണ്ടത്തൽ. ട്രോൾ കമൻറുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകാനും ‘പേജ് മുതലാളി’ രംഗത്തുണ്ട്.
ട്രോൾ ലോകത്തേക്ക് ട്രോളൻ പൊലീസുകാരെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ‘ഇത് പഴയ കോൺസ്റ്റബിൾ കുട്ടൻപിള്ളയുടെ പൊലീസ് അല്ല; ട്രോളിയാൽ തിരിച്ചു ട്രോളുന്ന അൽഹൈടെക് കേരള പൊലീസ്’ എന്ന കമൻറിന് നൽകിയ ‘നിക്കറും പോട്ടുക്കിട്ടു... മീശയും മുറുക്കിക്കിട്ടു.... അന്തമാതിരി നിനച്ചിയാ’ എന്ന മറുപടിയും ഏറെ ഹിറ്റായിട്ടുണ്ട്. ട്രോളിനപ്പുറം ഗൗരവതരമായ വിഷയങ്ങളെക്കുറിച്ച് ഉന്നയിക്കുന്നവർക്കും അതേ ഗൗരവത്തിൽ മറുപടി ലഭിക്കുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശങ്ങൾ പങ്കുവെക്കുന്ന ട്രോളുകൾക്ക് ഈ പേജിൽ ഏറെ സ്വീകാര്യത കിട്ടുന്നുണ്ട്. ബൈക്കിൽ അമിതവേഗത്തിൽ പായുന്ന ഫ്രീക്കന്മാരെക്കുറിച്ചും ബാങ്ക് ഇടപാടിലെ പിൻ, ഒ.ടി.പി ഇവ പങ്കുവെക്കുന്നതിനെക്കുറിച്ചും ലോകകപ്പിൽ തോറ്റ ടീമിെൻറ ഫ്ലക്സ് കോഴിക്കൂടിനു മറയാക്കുന്നതിനെക്കുറിച്ചും മാലിന്യം വഴിയിൽ തള്ളുന്നതിനെക്കുറിച്ചുമെല്ലാം പേജിൽ ട്രോളുകൾ നിരന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story