Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒത്തിരി കാര്യങ്ങളുമായി ഫേസ്ബുക്കിൽ പൊലീസ്

text_fields
bookmark_border
ഒത്തിരി കാര്യങ്ങളുമായി ഫേസ്ബുക്കിൽ പൊലീസ്
cancel

കണ്ണൂർ: ചിങ്ങം ഒന്നു മുതൽ കേരള പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ച ‘ഇത്തിരി നേരം ഒത്തിരി കാര്യം’ കാമ്പയിന് മികച്ച പ്രതികരണം. പൊലീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനാണ് കാമ്പയിൻ.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം, ആക്സിഡന്‍റ് ജി.ഡി എന്‍ട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അഥവാ എഫ്.ഐ.ആര്‍ എന്നാല്‍ എന്ത്, അതെങ്ങനെ ലഭിക്കും എന്നീ പൊലീസ് സേവനങ്ങളെക്കുറിച്ചാണ് ഇതുവരെ പോസ്റ്റുകളിട്ടത്. എളുപ്പത്തിലും സുഗമമായും സേവനങ്ങൾ ലഭിക്കുന്ന മാർഗം ലളിതമായി വിവരിക്കുന്നു.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യദിനം നല്‍കിയത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്ന് വിശദമായി വിവരിക്കുന്നുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നത് മുതല്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ പോല്‍-ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതടക്കം വിവരിച്ചിട്ടുണ്ട്.

സൈബര്‍ തട്ടിപ്പുകളിൽപെട്ടാല്‍ ഉടനടി അറിയിക്കേണ്ട 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാം ദിവസത്തെ പോസ്റ്റ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്‍റെ പ്രാധാന്യവും കേസ് രജിസ്ട്രേഷന്‍ വരെയുള്ള കാര്യങ്ങളും ഇതിൽ വിശദമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala police facebook
Next Story