കോവിഡ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; 'വിദ്വേഷവും തെറ്റിദ്ധാരണയും വളർത്തുവാനുള്ള ശ്രമം അപകടകരം'
text_fieldsപ്രതീകാത്മക ചിത്രം
കോവിഡ് 19 സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പൊലീസ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വ്യാജന്മാരുടെ ശല്യവും കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോവിഡ് സംബന്ധിച്ച അതിശയോക്തി കലർന്ന വാർത്തകൾ വ്യാപകമായതോടെയാണ് പൊലീസ് നടപടി കർശനമാക്കുന്നത്.
ഇത്തരം സന്ദേശങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക. ഇതിലൂടെ വിദ്വേഷവും തെറ്റിദ്ധാരണയും വളർത്തുവാനുള്ള ശ്രമം അപകടകരമാണ്. പലപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണോ എന്ന് അറിയാതെയാണ് ആളുകൾ പ്രചരിപ്പിക്കുന്നത്. സമൂഹത്തിൽ രോഗഭീതി ഉണ്ടാക്കുന്ന വിധമുള്ള വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് സന്ദേശങ്ങളുടെ ആധികാരികത വ്യക്തമായി പരിശോധിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

