കോവിഡ്: പൊലീസിെൻറ ലൂസിഫർ സ്റ്റെൽ വിഡിയോ സൂപ്പർ ഹിറ്റ്
text_fieldsതിരുവനന്തപുരം: കോവിഡിനെ നേരിടാനുള്ള പ്രചാരണങ്ങളുടെ ഭാഗമായി ‘ലൂസിഫർ’ സിനിമയി ലെ ദൃശ്യത്തെ കൂട്ടുപിടിച്ച് കേരള പൊലീസ് പുറത്തിറക്കിയ വിഡിയോ മണിക്കൂറുകൾക്കുള ്ളിൽ ഹിറ്റായി. കൊറോണ വൈറസ് ഒരു സാധാരണക്കാരനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ വരുന്നതാണ് വിഡിയോയുടെ പ്രമേയം.
ആദ്യം ഇയാൾ വൈറസിനെ ഭയക്കുകയും എന്നാൽ പിന്നീട് പൊലീസ്, ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ വൈറസിനെ തുരത്തുകയുമാണ്. പൊലീസ് ഉദ്യോഗസ്ഥനായ ജിബിൻ ജി. നായരാണ് ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കൈകഴുകാൻ പ്രേരിപ്പിക്കുന്ന നൃത്ത വിഡിയോ പുറത്തിറക്കി ലോകം മുഴുവൻ ഹിറ്റായതിന് പിന്നാലെയാണ് പുതിയൊരു വിഡിയോ കൂടി പൊലീസിെൻറ സോഷ്യൽ മീഡിയ സെൽ പുറത്തിറക്കിയത്.
