പൊലീസ് മേധാവിയായി ടോമിൻ ജെ. തച്ചങ്കരി പരിഗണനയിൽ
text_fieldsതിരുവനന്തപുരം: ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിൽ ടോമിൻ ജെ. തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവിയായേക്കുമെന്ന് സൂചന. ഡി.ജി.പി സ്ഥാനത്തേക്ക് ടോമിൻ ജെ. തച്ചങ്കരിയെ സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അനധികൃത സ്വത്ത് സമ്പാദകേസിൽ തച്ചങ്കരിക്കെതിരായ അന്വേഷണം പൂർത്തിയായെന്ന റിപ്പോർട്ടുകളുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി സർക്കാറിന് കത്ത് നൽകിയതായാണ് വിവരം.
ഡി.ജി.പി സ്ഥാനത്തേക്ക് സർക്കാർ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് മുന്നിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൈകാതെ ചുരുക്കപ്പട്ടിക കൈമാറുമെന്നാണ് സൂചന. അതേസമയം, ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് സിയാൽ എം.ഡി സ്ഥാനവും നൽകിയേക്കും. ബെഹ്റയെ സംസ്ഥാന പൊലീസ് ഉപദേശകനാക്കുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

