വെടിയുണ്ട കാണാതായ സംഭവം: എസ്.ഐ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ കൈവശമുള്ള വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്.ഐ അറസ്റ്റിൽ. എസ്.എ.പി ക്യാമ്പിലെ എസ്.ഐ റെജി ബാലകൃഷ്ണനെയാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
നഷ്ടപ് പെട്ട വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ സ്റേറാക്കിൽ കാണിച്ചതിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് റ െജി ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാെള വിശദമായി ചോദ്യം ചെയ്ത് ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എസ്.എ.പി ക്യാമ്പിൽ നിലവിലുള്ള വെടിയുണ്ടകൾ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വെടിയുണ്ടകൾ കാണാതായ കേസിൽ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതിരുന്നത്.
കേരള പൊലീസിെൻറ കൈവശമുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
തിരകൾ കാണാതായ കേസിൽ കണക്കെടുപ്പ് ഉണ്ടായപ്പോൾ 350 വ്യാജ കെയ്സുകൾ ഉണ്ടാക്കി കണക്കെടുപ്പിൽ ഹാജരാക്കിയെന്ന കേസിലാണ് എസ്.ഐ റെജി ബാലചന്ദ്രൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തത്.
തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാണാതായ വെടിയുണ്ടകൾക്കും കെയ്സുകൾക്കുമായുളള അന്വേഷണം തുടരുകയാണ്.